Russia Ukraine : 'സമാധാനമാണ് വിലയേറിയത്'; വേള്‍ഡ് തായ്ക്വാണ്ടോ പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തു

Published : Mar 01, 2022, 05:32 PM ISTUpdated : Mar 01, 2022, 05:34 PM IST
Russia Ukraine : 'സമാധാനമാണ് വിലയേറിയത്'; വേള്‍ഡ് തായ്ക്വാണ്ടോ പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തു

Synopsis

ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തുകൊണ്ടാണ് വേള്‍ഡ് തായ്ക്വാണ്ടോ പുടിനെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. യുക്രൈനില്‍ (Ukraine) റഷ്യ (Russia) നടത്തുന്ന അധിനിവേഷത്തിലുള്ള എതിര്‍പ്പാണ് നടപടിയിലൂടെ വേള്‍ഡ് തായ്ക്വാണ്ടോ വ്യക്തമാക്കുന്നത്.

സോള്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് (Vladimir Putin) നഷ്ടങ്ങളുടെ കണക്ക് കൂടുന്നു. വേള്‍ഡ് ജൂഡോ ഫെഡറേഷനിലെ പദവികള്‍ പുടിന് നഷ്ടമായതിന് പിന്നാലെ തായ്ക്വാണ്ടോ ഫെഡറേഷനും (World Taekwondo) നടപടിക്ക്. ബ്ലാക്ക് ബെല്‍റ്റ് തിരിച്ചെടുത്തുകൊണ്ടാണ് വേള്‍ഡ് തായ്ക്വാണ്ടോ പുടിനെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. യുക്രൈനില്‍ (Ukraine) റഷ്യ (Russia) നടത്തുന്ന അധിനിവേഷത്തിലുള്ള എതിര്‍പ്പാണ് നടപടിയിലൂടെ വേള്‍ഡ് തായ്ക്വാണ്ടോ വ്യക്തമാക്കുന്നത്. 

തങ്ങളുടെ കാഴ്ച്ചപാടിന് എതിരാണ് റഷ്യയുടെ നടപടികളെന്ന് വേള്‍ഡ് തായക്വാണ്ടോ ട്വിറ്ററിലൂടെ അറിയിച്ചു. അവരുടെ ട്വീറ്റ് ഇങ്ങനെ... ''യുക്രൈനിലൈ നിരപരാധികളായ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളില്‍ വേള്‍ഡ് തായ്ക്വാണ്ടോ ശക്തമായി അപലപിക്കുന്നു. 'കീഴടക്കലിനെക്കാളും വിലയേറിയതാണ് സമാധാനം' എന്ന വേള്‍ഡ് തായ്ക്വാണ്ടോയുടെ കാഴ്ച്ചപാടിനെതിരാണ്  റഷ്യയുടെ നീക്കം.'' വേള്‍ഡ് തായ്ക്വാണ്ടോ ട്വിറ്ററില്‍ വ്യക്താക്കി. 2013 നവംബറിലാണ് പുടിന് ഓണററി ബ്ലാക്ക് ബെല്‍റ്റ് നല്‍കിയിരുന്നത്. 

ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വേള്‍ഡ് തായ്ക്വാണ്ടോ മത്സരങ്ങളില്‍ റഷ്യയുടെയോ ബെലാറസിന്റെയോ ദേശീയ പതാകകള്‍ ഉയര്‍ത്തില്ല. അതോടൊപ്പം ദേശീയഗാനവും കേള്‍പ്പിക്കില്ല. റഷ്യയിലും ബെലാറസിലുമായി നടക്കുന്ന തായ്ക്വാണ്ടോ മത്സരങ്ങള്‍ക്ക് വേള്‍ഡ് തായ്ക്വണ്ടോയോ അല്ലെങ്കില്‍ യൂറോപ്യന്‍ തായ്ക്വണ്ടോ യൂണിയനോ അംഗീകാരം നല്‍കില്ലെന്നും പ്രസ്താനവനയില്‍ പറയുന്നു.

''യുക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ് വേള്‍ഡ് തായ്ക്വണ്ടോയുടെ ചിന്തകള്‍. ഈ യുദ്ധത്തിന് എത്രയും വേഗം സമാധാനപരമായ ഒരു അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,'' വേള്‍ഡ് തായ്ക്വാണ്ടോ വ്യക്തമാക്കി. റഷ്യയില്‍ ചാംന്‍ഷിപ്പുകള്‍ സംഘടിപ്പിക്കേണ്ടെന്നും വേള്‍ഡ് തായ്ക്വാണ്ടോ ഫെഡറേഷനും യൂറോപ്യന്‍ തായ്ക്വണ്ടോ യൂണിയനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ പുടിന്റെ ഹോണററി പ്രസിഡന്റ്, അംബാഡസര്‍ സ്ഥാനങ്ങള്‍ മരവിപ്പിച്ചത്. 2008 മുതല്‍ അസോസിയേഷന്റെ ഹോണററി പ്രസിഡന്റാണ് പുടിന്‍. ജൂഡോയിലെ പരമോന്നത അംഗീകാരങ്ങള്‍ പലതും സ്വന്തമാക്കിയ വ്യക്തിയാണ് പുടിന്‍. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ  ഏറ്റവും ഉചിതമായ അംബാസിഡറാണെന്ന് പുടിനെന്നും ഫെഡറേഷന്‍ തലവന്‍ മര്യൂസ് വിസര്‍ 2014ല്‍ പ്രശംസിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി