പി വി സിന്ധു ലോക ചാംപ്യന്‍ പദവിയില്‍ തുടര്‍ന്നേക്കും

By Web TeamFirst Published Apr 5, 2020, 9:22 AM IST
Highlights

അടുത്ത വര്‍ഷം ഒളിംപിക്‌സില്‍ ഉള്ളതിനാല്‍ ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കിയേക്കും. അങ്ങനെയെങ്കില്‍ 2022ല്‍ മാത്രമേ ലോക ചാപ്യന്‍ഷിപ്പ് നടക്കൂ.

ഹൈദരാബാദ്: ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ പദവിയില്‍ പി വി സിന്ധുവിന് 2022 വരെ തുടരാന്‍ കഴിഞ്ഞേക്കും. ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയതാണ് സിന്ധുവിന് നേട്ടമാകുന്നത്. ഒളിംപിക്‌സ് വര്‍ഷം, ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കുന്നതോടെ സിന്ധു നിലവിലെ ചാംപ്യനായി തുടരും.

അതുകൊണ്ട് തന്നെ ഈ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പിനായി സീസണില്‍ തീയതി ഒഴിച്ചിട്ടിരുന്നില്ല. അടുത്ത വര്‍ഷം ഒളിംപിക്‌സില്‍ ഉള്ളതിനാല്‍ ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കിയേക്കും. അങ്ങനെയെങ്കില്‍ 2022ല്‍ മാത്രമേ ലോക ചാപ്യന്‍ഷിപ്പ് നടക്കൂ. 

കഴിഞ്ഞ വര്‍ഷം സിന്ധുവിന്റെ ഏക കിരീടമായിരുന്നു ലോക ചാംപ്യന്‍ഷിപ്പ്. മോശം ഫോമില്‍ കളിക്കുന്ന സിന്ധുവിന് ഇപ്പോഴത്തെ ഇടവേള ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
 

click me!