ഒളിംപിക്സിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഫെഡറര്‍

By Web TeamFirst Published Oct 17, 2019, 7:31 PM IST
Highlights

20 തവണ ഗ്രാന്‍സ്ലാം ചാംപ്യനായിട്ടുള്ള ഫെഡറര്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി ഫ്രഞ്ച് ഓപ്പണിൽ കളിച്ചപ്പോള്‍ , സെമിയിലെത്തിയിരുന്നു.

സൂറിച്ച്: വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍.അടുത്ത വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ കളിക്കുമെന്ന് 38കാരനായ ഫെഡറര്‍ പറഞ്ഞു. എന്നാല്‍, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതിനാൽ, ഫ്ര‌ഞ്ച് ഓപ്പണിന് മുന്‍പുള്ള കളിമൺകോര്‍ട്ട് സീസണിൽ , അധികം ടൂര്‍ണമെന്‍റുകളില്‍ കളിച്ചേക്കില്ലെന്നും ഫെഡറര്‍ സൂചിപ്പിച്ചു.

 ഇതോടെ അടുത്ത വര്‍ഷത്തെ എല്ലാ ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റിലും ഫെഡറര്‍ കളിക്കാന്‍ സാധ്യതയേറി. 20 തവണ ഗ്രാന്‍സ്ലാം ചാംപ്യനായിട്ടുള്ള ഫെഡറര്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി ഫ്രഞ്ച് ഓപ്പണിൽ കളിച്ചപ്പോള്‍ , സെമിയിലെത്തിയിരുന്നു. സെമിയില്‍ നദാലിനോടായിരുന്നു ഫെഡററുടെ തോല്‍വി. നിലവില്‍ ലോക മൂന്നാം നമ്പര്‍ താരമാണ് ഫെഡറര്‍.

ടോക്കിയോ ഒളിംപിക്സില്‍ കളിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഫെഡററുടെ സുപ്രധാന പ്രഖ്യാപനം.നാലു ഗ്രാന്‍സ്ലാം കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള  ഫെഡറര്‍ക്ക് ഇതുവരെ ഒളിംപിക്സ് സിംഗിള്‍സ് സ്വര്‍ണം നേടാനായിട്ടില്ല. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ ഡബിള്‍സില്‍ സ്റ്റാന്‍ വാവ്‌റിങ്കക്കൊപ്പം ഫെഡറര്‍ സ്വര്‍ണം നേടിയിട്ടുണ്ട്. നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും ഒളിംപിക്സില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

click me!