വിംബിള്‍ഡണില്‍ വീണ്ടും സ്വപ്നപോരാട്ടം: കിരീടം തേടി ഫെഡററും ജോക്കോവിച്ചും

Published : Jul 14, 2019, 12:38 AM ISTUpdated : Jul 14, 2019, 08:19 AM IST
വിംബിള്‍ഡണില്‍ വീണ്ടും സ്വപ്നപോരാട്ടം: കിരീടം തേടി ഫെഡററും ജോക്കോവിച്ചും

Synopsis

സ്വിസ് താരം ഫെഡറര്‍ ഒമ്പതാം വിംബിള്‍ഡണില്‍ മുത്തമിടാനാണ് ഇറങ്ങുന്നത്. 21 ാം ഗ്രാന്‍ഡ്ലാം കിരീടം കൂടിയാണ് താരം തേടുന്നത്

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം കിരീടം തേടി റോജര്‍ ഫെഡററും ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചും ഏറ്റുമുട്ടും. സ്പാനിഷ് താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് ഫെഡറര്‍ കലാശപ്പോരിനിറങ്ങുമ്പോള്‍ സ്പാനിഷ് താരം ബൗട്ടിസ്റ്റ അഗട്ടിനെ തകര്‍ത്താണ് ജോക്കോവിച്ച് എത്തുന്നത്.

നാല് തവണ വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തിയിട്ടുള്ള ജോക്കോവിച്ച് നിലവിലെ ചാമ്പ്യനുമാണ്. ഈ സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ചിനായിരുന്നു. കരിയറിലെ 16ാം ഗ്രാന്‍ഡ്ലാം കിരീടം കൂടിയാണ് സെര്‍ബിയക്കാരന്‍ തേടുന്നത്.

മറുവശത്ത് സ്വിസ് താരം ഫെഡറര്‍ ഒമ്പതാം വിംബിള്‍ഡണില്‍ മുത്തമിടാനാണ് ഇറങ്ങുന്നത്. 21 ാം ഗ്രാന്‍ഡ്ലാം കിരീടം കൂടിയാണ് താരം തേടുന്നത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു