വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍- നോവാക് ജോക്കോവിച്ച് പോരാട്ടം

By Web TeamFirst Published Jul 13, 2019, 12:14 AM IST
Highlights

വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചിനെ നേരിടും. രണ്ടാം സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കലാശപ്പോരിന് യോഗ്യത നേടിയത്.

ലണ്ടന്‍: വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ചിനെ നേരിടും. രണ്ടാം സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സ്വിസ് താരത്തിന്റെ വിജയം. സ്‌കോര്‍ 6-7, 6-1, 3-6, 4-6. രണ്ടാം സെറ്റ് മാത്രമാണ് ഫെഡറര്‍ വഴങ്ങി കൊടുത്തത്.

നേരത്തെ, സ്പാനിഷ് താരം ബൗട്ടിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-2, 4-6, 6-3, 6-2. വിംബിള്‍ഡണ്‍ നിലവിലെ ജേതാവാണ് ജോക്കോവിച്ച്. നാല് തവണ ഇവിടെ കിരീടമുയര്‍ത്തിയിട്ടുണ്ട് സെര്‍ബിയക്കാരന്‍. ഈ സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ചിനായിരുന്നു. കരിയറിലെ 16ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ജോക്കോവിച്ച് ലക്ഷ്യമിടുന്നത്.

click me!