റോജര്‍ ഫെഡറര്‍ എടിപി റാങ്കിംഗിന് പുറത്തേക്ക്? 23 വര്‍ഷത്തെ കരിയറില്‍ ഇതാദ്യം

By Web TeamFirst Published Jun 22, 2022, 1:37 PM IST
Highlights

ഗ്രാന്‍സ്ലാം എണ്ണത്തില്‍ റാഫേല്‍ നദാല്‍ (Rafael Nadal) മറികടന്നെങ്കിലും ടെന്നിസിന്റെ സൗന്ദര്യത്തിനായി ഫെഡററുടെ ബാക്ക്ഹാന്‍ഡിലും പ്ലേയ്‌സിങ്ങിലും തൃപ്തിയടയുന്ന ആരാധകരാണ് ഏറെയും.

സൂറിച്ച്: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ (Roger Federer) കരിയറിലാദ്യമായി എടിപി റാങ്കിംഗിന് പുറത്തേക്കുള്ള വഴിയിലാണ്. പരിക്ക് കാരണം ഏറെക്കാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഫെഡറര്‍ അടുത്തയാഴ്ച പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ ആദ്യ നൂറില്‍ നിന്ന് പുറത്താകും.

പീറ്റ് സാംപ്രസിന്റെ അപ്രമാധിത്യം അവസാനിപ്പിച്ച് ഓപ്പണ്‍ കാലഘട്ടത്തില്‍ ഗ്രാന്‍സ്ലാമുകള്‍ വാരിക്കൂട്ടിയ ഫെഡറര്‍. ഗ്രാന്‍സ്ലാം എണ്ണത്തില്‍ റാഫേല്‍ നദാല്‍ (Rafael Nadal) മറികടന്നെങ്കിലും ടെന്നിസിന്റെ സൗന്ദര്യത്തിനായി ഫെഡററുടെ ബാക്ക്ഹാന്‍ഡിലും പ്ലേയ്‌സിങ്ങിലും തൃപ്തിയടയുന്ന ആരാധകരാണ് ഏറെയും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ കാര്‍ അപകടത്തില്‍പ്പെട്ടു; പൊലീസ് അന്വേഷണം ആരംഭിച്ചു

മറ്റൊരു വിംബിള്‍ഡണ്‍ (Wimbledon) കൂടിയെത്തുമ്പോള്‍ പുല്‍ക്കോര്‍ട്ടില്‍ എതിരാളികളില്ലാത്ത ഫെഡറര്‍ ഇംഗ്ലണ്ടിലേക്കില്ല. എട്ട് തവണ വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തിയ ഫെഡററുടെ പേരില്‍ തന്നെയാണ് ഇന്നും റെക്കോര്‍ഡ്. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി.

കളിക്കളത്തില്‍ നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന ഫെഡറര്‍ റാങ്കിംഗിലും പിന്നോട്ടുപോയി. നാല്‍പ്പതുകാരനായ ഫെഡറര്‍ നിലവില്‍ ലോകറാങ്കിങ്ങില്‍ 96-ാം സ്ഥാനത്താണ്. അടുത്തയാഴ്ച പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ 23 വര്‍ഷത്തിനിടെ ആദ്യമായി റാങ്കിങ്ങില്‍ 100ന് താഴെയെത്തും ഇതിഹാസ താരം. 

വനിത ഏകദിന റാങ്കിംഗില്‍ ജുലന്‍ ഗോസ്വാമിക്ക് തിരിച്ചടി; ബാറ്റര്‍മാരില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രം

വിംബിള്‍ഡണിന് ശേഷം റാങ്കിംഗ് പുതുക്കുമ്പോള്‍ പോയിന്റുകളെല്ലാം നഷ്ടമായി കരിയറിലാദ്യമായി എടിപി ലിസ്റ്റില്‍ ഫെഡററുടെ പേരുണ്ടാകില്ല. സെപ്റ്റംബറില്‍ ലേവര്‍ കപ്പിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരുന്ന ഫെഡറര്‍ അടുത്ത വര്‍ഷവും കളിക്കാമെന്നുള്ള പ്രതീക്ഷയിലാണ്.
 

🚨 The 2023 LAVER CUP will be hosted in VANCOUVER 🇨🇦!!

This is amazing news for Canada, and Vancouver is a tennis thirsty city!

I cannot wait to be on the ground very close to my home to cover this.

Thanks for choosing British Columbia pic.twitter.com/vqIXHZcCs1

— Stephen Boughton (@theslicestephen)
click me!