റഗ്ബി ലോകകപ്പിലും ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടുമടക്കി ന്യൂസിലന്‍ഡ്

Published : Oct 26, 2019, 07:24 PM IST
റഗ്ബി ലോകകപ്പിലും ഇംഗ്ലണ്ടിനു മുന്നില്‍ മുട്ടുമടക്കി ന്യൂസിലന്‍ഡ്

Synopsis

ലോകകപ്പില്‍ ആദ്യമായാണ് ന്യൂസിലന്‍ഡിനെ ഇംഗ്ലണ്ട് തോൽപ്പിക്കുന്നത്. നാലാം തവണയാണ് ഇംഗ്ലണ്ട് റഗ്ബി ലോകകപ്പിൽ ഫൈനലില്‍ കടക്കുന്നത്. 2007ന് ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡ് ലോകകപ്പില്‍ തോൽക്കുന്നത്.

യോക്കോഹോമ: റഗ്ബി ലോകകപ്പില്‍ വമ്പന്‍ അട്ടിമറിയിലൂടെ ഇംഗ്ലണ്ട് ഫൈനലില്‍. കഴിഞ്ഞ രണ്ട് ലോകകപ്പിലും കിരീടം നേടിയ ന്യൂസിലന്‍ഡിനെ, സെമിയിൽ ഞെട്ടിച്ചാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. ഏഴിനെതിരെ 19 പോയിന്‍റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ആദ്യ പകുതിയിൽ 10.0 എന്ന നിലയിൽ മുന്നിലെത്തിയ ഇംഗ്ലണ്ട്, തിരിച്ചുവരവിന് ന്യൂസീലന്‍ഡിനെ അനുവദിച്ചില്ല.

ലോകകപ്പില്‍ ആദ്യമായാണ് ന്യൂസിലന്‍ഡിനെ ഇംഗ്ലണ്ട് തോൽപ്പിക്കുന്നത്. നാലാം തവണയാണ് ഇംഗ്ലണ്ട് റഗ്ബി ലോകകപ്പിൽ
ഫൈനലില്‍ കടക്കുന്നത്. 2007ന് ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡ് ലോകകപ്പില്‍ തോൽക്കുന്നത്. വെയിൽസും ദക്ഷിണാഫ്രിക്കയും തമ്മിൽ നാളെ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ ഇംഗ്ലണ്ട് ഫൈനലില്‍ നേരിടും.

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ  സൂപ്പര്‍ ഓവറില്‍ കീഴടക്കിയാണ് ഇംഗ്ലണ്ട് ജേതാക്കളായത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ബൗണ്ടറികളുടെ എണ്ണം കണക്കാക്കി ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ റഗ്ബി ലോകകപ്പിലും ഇംഗ്ലണ്ടിനോട് തോറ്റതിനെക്കുറിച്ച് നിശബ്ദ പ്രതികരണവുമായി ക്രിക്കറ്റ് താരം ജിമ്മി നീഷാം രംഗത്തെത്തുകയും ചെയ്തു.

PREV
click me!

Recommended Stories

ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി, 22-ാം വയസില്‍ ഇതിഹാസം! ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം
12 വർഷത്തെ പോരാട്ടത്തിനൊടുവിൽ ശുഭവാർത്ത, ഷൂമാക്കർ ഇനി കിടപ്പിലല്ല; ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതി