പാരിസില്‍ വിരിയുമോ ഇന്ത്യന്‍ വസന്തം; പ്രതീക്ഷയായി സാത്വിക്-ചിരാഗ് സഖ്യം

By Web TeamFirst Published Oct 26, 2019, 9:50 AM IST
Highlights

എട്ടാം സീഡായ കിം അസ്ട്രപ്-ആന്‍ഡേഴ്സ് റാസ്മസന്‍ സഖ്യത്തെ ഞെട്ടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ മുന്നേറ്റം

പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്‍റണ്‍ പുരുഷ ഡബിള്‍സില്‍, ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്നിറങ്ങും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എട്ടാം സീഡായ കിം അസ്ട്രപ്-ആന്‍ഡേഴ്സ് റാസ്മസന്‍ സഖ്യത്തെ ഞെട്ടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്‍റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്കോര്‍ , 21.13, 22.20.

അതേസമയം ലോക ചാംപ്യന്‍ ഇന്ത്യയുടെ പി വി സിന്ധു ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്‍റണിന്‍റെ സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ 16-21, 26-24,18-21.

ലോക ചാംപ്യന്‍ ആയതിന് ശേഷം പോരാട്ടത്തനിറങ്ങിയ ടൂര്‍ണമെന്‍റുകളിലൊന്നും സിന്ധുവിന് സെമി കാണാനായിട്ടില്ല. ചൈന, കൊറിയ, ഡെന്‍മാര്‍ക്ക് ഓപ്പണുകളില്‍ ഇന്ത്യന്‍ താരം സെമിക്ക് മുമ്പെ പുറത്തായിരുന്നു. നേരത്തെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സൈന നെഹ്‍വാളും ഫ്രഞ്ച് ഓപ്പണില്‍ നിന്ന് തോറ്റ് പുറത്തായിരുന്നു

click me!