ഉത്തേജകമരുന്ന് ഉപയോഗം; കായികരംഗത്ത് റഷ്യയുടെ വിലക്ക് തുടരും

By Web TeamFirst Published Dec 18, 2020, 8:29 AM IST
Highlights

2021ലെ ടോക്കിയോ ഒളിംപിക്‌സ്, 2022ലെ ഖത്തര്‍ ലോകകപ്പ്, ശൈത്യകാല ഒളിംപിക്‌സ് എന്നിവ റഷ്യക്ക് നഷ്ടമാകും.

മോസ്‌ക്കോ: ഉത്തേജകമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട റഷ്യയുടെ വിലക്ക് കായികരംഗത്ത് തുടരും. അടുത്ത രണ്ട് വര്‍ഷം രാജ്യത്തിന്‍റെ പേരിലോ ദേശീയ പതാകയ്‌ക്ക് കീഴിലോ റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനാകില്ല. രാജ്യാന്തര കായിക കോടതിയുടേതാണ് ഉത്തരവ്. 

ലെവന്‍ഡോവക്സി മികച്ച പുരുഷതാരം, ലൂസി വനിതാ താരം; ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

എന്നാൽ വാഡ നാല് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കിയത് റഷ്യക്ക് ആശ്വാസമായി. 2021ലെ ടോക്കിയോ ഒളിംപിക്‌സ്, 2022ലെ ഖത്തര്‍ ലോകകപ്പ്, ശൈത്യകാല ഒളിംപിക്‌സ് എന്നിവ റഷ്യക്ക് നഷ്ടമാകും. അതേസമയം ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലാത്ത റഷ്യന്‍ താരങ്ങള്‍ക്ക് ന്യൂട്രൽ അത്‌ലറ്റുകളായി മത്സരിക്കാന്‍ അനുമതിയുണ്ട്. 

വംശീയാധിക്ഷേപ വിവാദം; കവാനി കുറ്റക്കാരനെന്ന് ഫുട്ബോള്‍ അസോസിയേഷന്‍

സര്‍ക്കാര്‍ പിന്തുണയോടെ രാജ്യത്ത് ഉത്തേജകമരുന്ന് ഉപയോഗം വ്യാപകമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് 2019 ഡിസംബറില്‍ റഷ്യയെ വാഡ വിലക്കിയത്.

കുതിപ്പ് തുടരാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; തളയ്‌ക്കുമോ ജെംഷഡ്‌‌പൂര്‍

click me!