ലോക ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇരട്ടി മധുരം; സിന്ധുവിന് പിന്നാലെ സായ് പ്രണീതും സെമിയില്‍

By Web TeamFirst Published Aug 23, 2019, 7:07 PM IST
Highlights

അവസാനം രണ്ട് ഗെയിം പോയന്റുകള്‍ സേവ് ചെയ്ത് ഗെയിം 21-21ല്‍ എത്തിക്കാന്‍ ക്രിസ്റ്റിക്കായെങ്കിലും ഒടുവില്‍ 24-22ന് പ്രണീത് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടക്കത്തിലെ ലീഡെടുത്ത പ്രണീത് ക്രിസ്റ്റിക്ക് തിരിച്ചുവരാനുള്ള പഴുതളടക്കുകയും ചെയ്തു.

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇരട്ടി മധുരം. വനിതാ വിഭാഗം സിംഗിള്‍സില്‍ സെമിയിലെത്തി മെഡലുറപ്പിച്ച പി വി സിന്ധുവിന് പിന്നാലെ പുരുഷ സിംഗിള്‍സില്‍ അട്ടിമറി വിജയവുമായി സായ് പ്രണീതും സെമിയിലെത്തി. ലോക നാലാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ ആറാം സീഡുമായ ഇന്‍ഡോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയായിരുന്നു 19-ാ റാങ്കുകാരനായ പ്രണീതിന്റെ മുന്നേറ്റം. സ്കോര്‍ 24-22, 21-14.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. 4-2ന് ആദ്യം ലീഡെടുത്തത് ക്രിസ്റ്റിയായിരുന്നു. എന്നാല്‍ നല്ല തുടക്കം മുതലാക്കാനാവാതെ ക്രിസ്റ്റി പുറകോട്ട് പോയപ്പോള്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കി പ്രണീത് ലീഡെടുത്തു. 9-5ന് മുന്നിലെത്തിയ പ്രണീതിനെ ക്രിസ്റ്റി 10-10ല്‍ ഒപ്പം പിടിച്ചു. ഇടവേളക്കുശേഷം പ്രണീത് ആക്രമണ ഗെയിം പുറത്തെടുത്തപ്പോള്‍ ക്രിസ്റ്റി പ്രതിരോധത്തിലേക്ക് മാറി.

Historic win by 🔥

🇮🇳 confirms medal after 3⃣6⃣years in MS as packs world no.4⃣ in straight set, 24-22,21-14 at the as he enters the semis.
Stellar performance Sai!👏👏
Go for the GOLD! pic.twitter.com/LBgY6y6x81

— BAI Media (@BAI_Media)

അവസാനം രണ്ട് ഗെയിം പോയന്റുകള്‍ സേവ് ചെയ്ത് ഗെയിം 21-21ല്‍ എത്തിക്കാന്‍ ക്രിസ്റ്റിക്കായെങ്കിലും ഒടുവില്‍ 24-22ന് പ്രണീത് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടക്കത്തിലെ ലീഡെടുത്ത പ്രണീത് ക്രിസ്റ്റിക്ക് തിരിച്ചുവരാനുള്ള പഴുതളടക്കുകയും ചെയ്തു.

10-15ന് മുന്നിലെത്തിയ പ്രണീതിനെ 14-18ല്‍എത്തിച്ചെങ്കിലും തുടര്‍ച്ചായായി മൂന്ന് ഗെയിം പോയന്റുകള്‍ നേടി ഗെയിം സ്വന്തമാക്കിയ പ്രണീത് സിന്ധുവിന് പിന്നാലെ ടൂര്‍ണമെന്റില്‍ മെഡലുറപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യമായാണ് പ്രണീത് സെമിയിലെത്തുന്നത്. 1983 പ്രകാശ് പദുക്കോണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയശേഷം മെഡലുറപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് പ്രണീത്.

ക്രിസ്റ്റിക്കെതിരെ മൂന്ന് തവണ ഏറ്റുമുട്ടിയതില്‍ പ്രണീതിന്റെ ആദ്യ ജയമാണിത്. സെമിയില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ കെന്റോ മൊമോട്ടയാണ് പ്രണീതിന്റെ എതിരാളി.

click me!