കാത്തിരിപ്പിന് വിരാമം: സാനിയ മിർസ ടെന്നിസിലേക്ക് തിരിച്ചെത്തുന്നു

Published : Nov 29, 2019, 03:18 PM ISTUpdated : Nov 29, 2019, 03:22 PM IST
കാത്തിരിപ്പിന് വിരാമം: സാനിയ മിർസ ടെന്നിസിലേക്ക് തിരിച്ചെത്തുന്നു

Synopsis

2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്

മുംബൈ: അമ്മയായ ശേഷം സൂപ്പര്‍ താരം സാനിയ മിർസ ടെന്നിസിലേക്ക് തിരിച്ചെത്തുന്നു. ജനുവരിയിൽ ഹൊബാർട്ട് ഇന്റ‌ർനാഷണൽ ടെന്നിസ് ടൂർണമെന്റിലൂടെയാണ് മുപ്പത്തിമൂന്നുകാരിയായ സാനിയ കോർട്ടിലേക്ക് തിരിച്ചെത്തുക. അമ്മയായ സാനിയ രണ്ടുവർഷമായി ടെന്നിസിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. 

കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്ന വിവരം ഒരു പത്രസമ്മേളനത്തില്‍ സാനിയ തന്നെയാണ് അറിയിച്ചത്. മുംബൈയില്‍ ഒരു ടൂര്‍ണമെന്‍റ് കളിക്കാന്‍ പരിശ്രമിക്കുന്നതായും ടോക്യോ ഒളിംപിക്‌സ് മനസിലുണ്ടെന്നും സാനിയ വ്യക്തമാക്കി. 

കഴിഞ്ഞ വ‍ർഷം ഒക്‌ടോബറില്‍ ആൺകുഞ്ഞിന്റെ അമ്മയായിരുന്നു സാനിയ. ആറ് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സാനിയ ഓസ്‌ട്രേലിയൻ ഓപ്പണിലും കളിക്കും. അമേരിക്കൻ താരം രാജീവ് റാമിനൊപ്പം മിക്‌സഡ് ഡബിൾസിലാണ് സാനിയ ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിക്കുക.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു