'കുഞ്ഞില്ലെങ്കില്‍ ജീവിതം പൂര്‍ണമാകില്ല'; ജനങ്ങളുടെ മനോഭാവം ശരിയല്ലെന്ന് സാനിയ  മിര്‍സ

By Web TeamFirst Published May 7, 2020, 4:28 PM IST
Highlights

കായിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യമാണെന്ന് സാനിയ പറഞ്ഞു.

ഹൈദരാബാദ്: വനിത കായികതാരങ്ങളോടുള്ള ഇന്ത്യന്‍ ജനതയുടെ മനോഭാവം വ്യക്തമാക്കി ടെന്നിസ് താരം സാനിയ മിര്‍സ. സ്ത്രീകള്‍ക്കായി നമ്മുടെ സമൂഹം പൊതുവായ ചില ചട്ടങ്ങള്‍ കൊണ്ടുനടക്കുന്നുണ്ടെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. കുഞ്ഞില്ലെങ്കി ജീവിതം പൂര്‍ണമാകില്ലെന്നാണ് പലരും ചിന്തിക്കുന്നതെന്ന് സാനിയ വ്യക്തമാക്കി.

ധോണിയല്ല, യുവരാജാണ് ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്; വീണ്ടും യോഗ്രാജിന്റെ പരസ്യ വിമര്‍ശനം
 

കായിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യമാണെന്ന് സാനിയ പറഞ്ഞു. കുഞ്ഞില്ലെങ്കി ജീവിതം പൂര്‍ണമാകില്ലെന്ന തരത്തിലാണ് ആളുകളുടെ സംസാരമെന്നും സാനിയ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്ക് ബോധം വന്നിട്ടുണ്ടെന്നും സാനിയ കൂട്ടിച്ചര്‍ത്തു. 

ധോണി വലിയ നാണക്കാരനായിരുന്നു; രസകരമായ വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍
 

രണ്ടു മൂന്നു തലമുറകള്‍ കൊണ്ട് ഇപ്പോഴുള്ള ചെറിയ പ്രശ്നങ്ങളും മാറുമെന്നാണ് കരുതുന്നതെന്നും സാനിയ വ്യക്തമാക്കി.

click me!