മൊഹാലി: ഒരുപാട് ആഘോഷങ്ങളിലൊന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ക്രിക്കറ്റ് ലോകം കണ്ടിട്ടില്ല. പലപ്പോഴും അദ്ദേഹം ഉള്‍വലിഞ്ഞ് നിക്കാറാണ്. സോഷ്യല്‍ മീഡിയയില്‍ പോലും അദ്ദേഹം അത്ര കാണാറില്ല. ക്യാമറയ്ക്ക് മുന്നില്‍ വളരെ അപൂര്‍വം സന്ദര്‍ഭങ്ങളിലെ ധോണി എത്താറുള്ളൂ. ഇപ്പോഴിതാ ധോണിയെ കുറിച്ച് രസകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ്  ഹര്‍ഭജന്‍ സിങ്.

ദേശീയ ടീമിലെത്തുന്ന സമയം ഒരു നാണംകുണുങ്ങിയായിരുന്നു ധോണിയെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ''008ലെ ഓസ്ട്രേലിയന്‍ പര്യടനത്തോടെയാണ് ധോനി എല്ലാവരുമായും ഇടപഴകി തുടങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, യുവരാജ് സിംഗ് എന്നിവരുള്‍പ്പെടുന്ന കൂട്ടത്തിലായിരുന്നു ഞാന്‍. ഞങ്ങള്‍ എപ്പോഴും ഒപ്പമായിരുന്നു. വിദേശപര്യടനങ്ങളില്‍ ഞങ്ങള്‍ അഞ്ച് പേര്‍ ഒരുമിച്ചാണ് എവിടേയും പോയിരുന്നത്. ഞങ്ങളുടെ മുറികളിലേക്ക് ആദ്യ നാളുകളില്‍ ധോണി വരാറുണ്ടായില്ല. ഒറ്റക്കിരിക്കുകയായിരുന്നു അവന്റെ പതിവ്. 

2008ല്‍ ഓസ്‌ട്രേലിയന്‍ പര്യടത്തില്‍ സിഡ്‌നി ടെസ്‌റ്റോടെ കാര്യങ്ങള്‍ മാറി. നമ്മളെല്ലാവരും ഒരുമിച്ചാണെന്ന് ധോണിക്ക് മനസിലായി. അന്ന് മുതള്‍ ധോണി ഞങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ തുടങ്ങി. ക്യാപ്റ്റനായ ശേഷവും ധോണി അധികം സംസാരിച്ചിരുന്നില്ല. ഫീല്‍ഡിങ്ങ് ചെയ്യുന്നതിലൊക്കെ ബൗളര്‍മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു ക്യാപറ്റനായിരുന്നു ധോണി. എന്നോട് മാത്രമല്ല, മറ്റുളള ബൗളര്‍മാരോടും ധോണി അങ്ങനെതന്നെയായിരുന്നു.'' ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.