സ്കൂൾ കായികമേള അത്ലറ്റിക്സ്; ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാർ; 22 സ്വർണമുൾപ്പെടെ 242 പോയിന്റ്

Published : Nov 11, 2024, 04:45 PM ISTUpdated : Nov 11, 2024, 05:08 PM IST
സ്കൂൾ കായികമേള അത്ലറ്റിക്സ്; ചരിത്രത്തിലാദ്യമായി മലപ്പുറം ചാംപ്യൻമാർ; 22 സ്വർണമുൾപ്പെടെ 242 പോയിന്റ്

Synopsis

22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവ നേടിയാണ് മലപ്പുറം കിരീടമുറപ്പിച്ചത്. 

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടി മലപ്പുറം ജില്ല. ചാംപ്യൻമാരായ മലപ്പുറം 242 പോയിന്റാണ് നേടിയത്. 22 സ്വർണം, 32 വെള്ളി, 24 വെങ്കലം എന്നിവ നേടിയാണ് മലപ്പുറം കിരീടമുറപ്പിച്ചത്. 213 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും പാലക്കാട് നേടിയിട്ടുണ്ട്.

സ്കൂൾ മീറ്റിൽ 1935 പോയിന്റോടെ തിരുവനന്തപുരമാണ് ഓവറോൾ ചാംപ്യൻമാർ. ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. സ്കൂളുകളിൽ ചാംപ്യൻമാരായിരിക്കുന്നത് ഐഡിയൽ സ്കൂളാണ്. കടകശ്ശേരി ഐഡിയൽ സ്കൂൾ 80 പോയിന്റോടെയാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 44 പോയിന്റോടെ തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുളള കോതമം​ഗലം മാർ ബേസിലിന് ലഭിച്ചിരിക്കുന്നത് 43 പോയിന്റാണ്. 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി