വിംബിള്‍ഡണ്‍: വനിത വിഭാഗം സെമി ലൈനപ്പായി; പുരുഷ ക്വാര്‍ട്ടറില്‍ പ്രമുഖര്‍ നാളെയിറങ്ങും

Published : Jul 09, 2019, 10:56 PM IST
വിംബിള്‍ഡണ്‍: വനിത വിഭാഗം സെമി ലൈനപ്പായി; പുരുഷ ക്വാര്‍ട്ടറില്‍ പ്രമുഖര്‍ നാളെയിറങ്ങും

Synopsis

വിബിംള്‍ഡണ്‍ വനിതാ വിഭാഗം സെമി ഫൈനല്‍ ലൈനപ്പായി. സിമോണ ഹാലെപ്പ്- എലിന സ്വിറ്റോളിന, സെറീന വില്യംസ്- ബാര്‍ബോറ സ്‌ട്രൈക്കോവ എന്നിവര്‍ തമ്മിലാണ് സെമി ഫൈനല്‍.

ലണ്ടന്‍: വിബിംള്‍ഡണ്‍ വനിതാ വിഭാഗം സെമി ഫൈനല്‍ ലൈനപ്പായി. സിമോണ ഹാലെപ്പ്- എലിന സ്വിറ്റോളിന, സെറീന വില്യംസ്- ബാര്‍ബോറ സ്‌ട്രൈക്കോവ എന്നിവര്‍ തമ്മിലാണ് സെമി ഫൈനല്‍. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. നാളെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. 

വനിത വിഭാഗത്തില്‍ ചൈനയുടെ ഴാങ് ഷുവൈയെ തോല്‍പ്പിച്ചാണ് റൊമാനിയന്‍ താരം സിമോണ ഹാലെപ് സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലെപ്പിന്റെ ജയം. സ്‌കോര്‍ 7-6, 6-1. സെറീന വില്യംസ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അമേരിക്കയുടെ തന്നെ അലിസണ്‍ റിസ്‌കെയെ മറികടന്നു. സ്‌കോര്‍ 4-6, 6-4, 3-6. 

കരോളിന മുച്ചോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഉക്രെയ്‌നിന്റെ സ്വിറ്റോളിന സെമിയില്‍ കടന്നത്. സ്‌കോര്‍ 7-5, 6-4. സ്‌ട്രൈക്കോവ ബ്രിട്ടിന്റെ ജൊഹന്ന കോന്റയെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 6-1. സെമി ഫൈനല്‍ മത്സരങ്ങള്‍ 11ന് നടക്കും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു