സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യന്‍ഷിപ്പ്: പാലക്കാടും കോഴിക്കോടും ജേതാക്കൾ

Published : Nov 11, 2019, 10:32 PM ISTUpdated : Nov 11, 2019, 10:33 PM IST
സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യന്‍ഷിപ്പ്: പാലക്കാടും കോഴിക്കോടും ജേതാക്കൾ

Synopsis

ആൺകുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂരും പെൺകുട്ടികളുടെ വിഭാ​ഗത്തിൽ വയനാടും രണ്ടാം സ്ഥാനം നേടി

കോഴിക്കോട്: സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂരും പെൺകുട്ടികളുടെ വിഭാ​ഗത്തിൽ വയനാടും രണ്ടാം സ്ഥാനം നേടി. ഇരുവിഭാഗങ്ങളിലുമായി എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഷൂട്ടിങ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെപിയു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. സിടി ഇൽയാസ്, പി ഷഫീഖ്, എസ് ശിവ ഷൺമുഖൻ, എഎം നൂറുദ്ദീന്‍ മുഹമ്മദ് എന്നിവർ സംസാരിച്ചു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു