ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; സുശീല്‍ കുമാറിന് ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി

By Web TeamFirst Published Sep 20, 2019, 2:03 PM IST
Highlights

അതേസമയം 92 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പര്‍വീണ്‍ റാണ കൊറിയയുടെ ചാംഗ്ജെ സ്യൂവിനെ ഏകപക്ഷീയമായി(12-1) ഇടിച്ചിട്ട് രണ്ടാം റൗണ്ടിലെത്തി.

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടികളുടെ ദിനം. ഒളിംപിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ പ്രതീക്ഷയുമായിരുന്ന സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങി പുറത്തായി. മറ്റ് ഗുസ്തി താരങ്ങളായ സുമിത് മാലിക്ക്, കരണ്‍ മോര്‍ എന്നിവരും ആദ്യ റൗണ്ടില്‍ പുറത്തായി.

അതേസമയം 92 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പര്‍വീണ്‍ റാണ കൊറിയയുടെ ചാംഗ്ജെ സ്യൂവിനെ ഏകപക്ഷീയമായി(12-1) ഇടിച്ചിട്ട് രണ്ടാം റൗണ്ടിലെത്തി. 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുശീല്‍ അസര്‍ബൈജാന്റെ കാഡ്ഷിമുറാദ് ഗാദ്ഷിയേവിനെതിരെ വ്യക്തമായ മുന്‍തൂക്കം നേടിയശേഷമാണ് 9-11ന് കളി കൈവിട്ടത്.

ഇടവേളസമയത്ത് 4-9ന്റെ ലീഡെടുത്ത സുശീല്‍ പിന്നീട് തുടര്‍ച്ചയായി ഏഴ് പോയന്റുകള്‍ നഷ്ടമാക്കി അടിയറവ് പറയുകയായിരുന്നു. ആദ്യ റൗണ്ടില്‍ തോറ്റെങ്കിലും രണ്ട് ഒളിംപിക് മെഡലുകള്‍ നേടിയിട്ടുള്ള സുശീലിന് ഇനിയും പ്രതീക്ഷക്ക് വകയുണ്ട്. സുശീലിനെ കീഴടക്കിയ കാഡ്ഷിമുറാദ് ഫൈനലില്‍ എത്തുകയാണെങ്കില്‍ ഒളിംപിക് യോഗ്യതക്കും വെങ്കല മെഡലിനും മത്സരിക്കാന്‍ സുശീലിന് അവസരം ലഭിക്കും.

click me!