ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി

Published : Dec 14, 2025, 07:01 PM IST
Chess

Synopsis

ടെക് മഹീന്ദ്രയും ഫിഡേയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ചെസ് ലീഗ് (GCL) സീസണ്‍ 3ന് മുംബൈയില്‍ തുടക്കമായി. 

മുംബൈ: ടെക് മഹീന്ദ്രയും ഫിഡേയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ചെസ് ലീഗ് (GCL) സീസണ്‍ 3ന് മുംബൈയില്‍ തുടക്കമായി. മുംബൈ റോയല്‍ ഓപ്പറ ഹൗസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ഫിഡേ പ്രസിഡന്റ് ആര്‍ക്കഡി ദ്വോര്‍ക്കോവിച്ച്, ചെസ് ലോകത്തെ അതികായരായ വിശ്വനാഥന്‍ ആനന്ദ്, അര്‍ജുന്‍ എറിഗൈസി, ആര്‍ പ്രഗ്‌നനന്ദ, ഹാരികാ ഡ്രോണമല്ലി, വൊലോദാര്‍ മുര്‍സിന്‍, ആലിറേസാ ഫിറോസ്ജ ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗ് ചെയര്‍മാന്‍ പീയുഷ് ദൂബേ, ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗ് കമ്മീഷണര്‍ ഗൗരവ് റാക്ഷിത് തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പുകളില്‍ ഒന്നായ ഗ്ലോബല്‍ ചെസ് ലീഗ് പുതിയ, ആകര്‍ഷകമായ ഫോര്‍മാറ്റിലാണ് സംഘടിപ്പിക്കുന്നതെന്ന് ഫിഡേ പ്രസിഡന്റ് ആര്‍ക്കഡി ദ്വോര്‍ക്കോവിച്ച് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ അടുത്ത പത്തു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 34 മത്സരങ്ങളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആറു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടു. ഡിസംബര്‍ 23നാണ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രാന്‍ഡ് ഫൈനല്‍ മത്സരം.

PREV
Read more Articles on
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്