ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം ഒളിംപിക്‌സ്; ലണ്ടന്‍ ഓര്‍മ്മകളുമായി ദിജു വലിയവീട്ടില്‍

By Web TeamFirst Published Jul 15, 2021, 10:18 AM IST
Highlights

ലണ്ടനില്‍ മിക്‌സഡ് ഡബിള്‍സില്‍ ജ്വാല ഗുട്ടക്കൊപ്പം റാക്കറ്റേന്തിയപ്പോള്‍ ചരിത്രത്തിലിടം നേടാന്‍ ഈ കോഴിക്കോടുകാരന് കഴിഞ്ഞിരുന്നു

കോഴിക്കോട്: ഒളിംപിക്‌സ് മിക്‌സഡ് ഡബിള്‍സ് ബാഡ്‌മിന്‍റണില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് മലയാളി ഒളിംപ്യന്‍ ദിജു വലിയവീട്ടില്‍. ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സിംഗിള്‍സ് മെഡല്‍ നേട്ടത്തിന് ഉള്‍പ്പെടെ സാക്ഷിയായ ദിജുവിന് തിളക്കമാര്‍ന്ന ഒരുപിടി ഓര്‍മ്മകളാണ് ഒളിംപിക്‌സിനെ കുറിച്ചുള്ളത്.

കോഴിക്കോട് രാമനാട്ടുകരയിലെ വീട്ടിലിരുന്ന് നന്നേ ചെറുപ്പത്തിലേ ബാഡ്‌മിന്‍റണിലെ ഉയരങ്ങള്‍ സ്വപ്‌നം കണ്ട വ്യക്തിയാണ് വലിയവീട്ടില്‍ ദിജു. 10 വയസില്‍ റാക്കറ്റ് കയ്യിലെടുത്ത ദിജുവിനെ തേടിയെത്തിയ ആദ്യ നേട്ടം സംസ്ഥാന കിരീടമായിരുന്നു. അതും പന്ത്രണ്ട് വയസ് തികയും മുന്‍പ്. പിന്നീട് 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോക കായിക മഹോത്സവത്തിനായി ലണ്ടനിലേക്ക് പറന്നു. എല്ലാം ഓര്‍മ്മകളുമിന്ന് ദിജിവിന് അവിസ്‌മരണീയം.

ലണ്ടനില്‍ മിക്‌സഡ് ഡബിള്‍സില്‍ ജ്വാല ഗുട്ടക്കൊപ്പം റാക്കറ്റേന്തിയപ്പോള്‍ ചരിത്രത്തിലിടം നേടാന്‍ ഈ കോഴിക്കോടുകാരന് കഴിഞ്ഞു. ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ മിക്‌സഡ് ഡബിള്‍സില്‍ ആദ്യമായി ഇന്ത്യക്ക് കളിക്കുന്ന പുരുഷതാരമെന്ന നേട്ടം സ്വന്തമായി. അന്ന് ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പ് ശക്തമായിരുന്നെന്ന് ദിജു ഓര്‍ക്കുന്നു. എങ്കിലും ജ്വാലക്കൊപ്പം നടത്തിയത് മികച്ച പ്രകടനമെന്ന് ദിജു പറഞ്ഞു.

ബാഡ്‌മിന്‍റണില്‍ ദിജു അടക്കം ആറംഗ ടീമാണ് ഇന്ത്യക്കായി ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുത്തത്. ടീം ഒരു മെഡല്‍ നേടി. സിംഗിള്‍സില്‍ സൈന നെഹ്‌വാളിനായിരുന്നു ആ ഏക മെഡല്‍. സൈനയുടെ വെങ്കല നേട്ടത്തിന്‍റെ നേരനുഭവത്തിന്‍റെ സന്തോഷം ഇപ്പോഴും ദിജുവിന്‍റെ വാക്കുകളില്‍ പ്രകടം. 

ഒളിംപിക്‌സിലെ ബാഡ്‌മിന്‍റണ്‍ ക്വാര്‍ട്ടില്‍ കളിച്ചത് ദിജുവിന് വലിയ അനുഭവമായിരുന്നു. ഒളിംപിക്‌സ് വില്ലേജിലെ താമസവും അവിസ്‌മരണീയം. പ്രമുഖരായ താരങ്ങളെ നേരില്‍ കാണാനും പരിചയപ്പെടാനും കിട്ടിയ അവസരത്തെ ദിജു വിശേഷിപ്പിച്ചത് അമൂല്യവും അപൂര്‍വ്വവുമെന്നാണ്. ലോകത്തെ ഒട്ടേറെ പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത അനുഭവം ദിജുവിന് ഉണ്ട്. ഒട്ടേറെ കിരീടങ്ങളും സ്വന്തം. പക്ഷെ ഒളിംപിക്‌സില്‍ രാജ്യത്തിന്‍റെ കുപ്പായമണിയാന്‍ കിട്ടിയ അവസരമാണ് ജീവിതത്തിലെ ഏറ്റവും ധന്യമുഹൂര്‍ത്തമായി ദിജു വിലയിരുത്തുന്നത്. 

ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

ടോക്യോയിലേക്ക് മലയാളി വനിതാ അത്‌ലറ്റുകളില്ലാത്തത് നിരാശ; ഒളിംപിക്‌സ് ഓര്‍മ്മകള്‍ പങ്കിട്ട് പ്രീജ ശ്രീധരന്‍

മോൺട്രിയോളില്‍ എന്തുകൊണ്ട് മെഡല്‍ നഷ്‌ടമായി; കാരണങ്ങള്‍ ഓര്‍ത്തെടുത്ത് ടി സി യോഹന്നാൻ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!