ഒളിംപിക്‌സ്: ചരിത്രം കുറിക്കാന്‍ പി വി സിന്ധു, ഇന്ന് വെങ്കല മത്സരം; ബോക്‌സിംഗില്‍ സതീഷ് കുമാറിനും പ്രതീക്ഷ

By Web TeamFirst Published Aug 1, 2021, 9:09 AM IST
Highlights

തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും മെഡല്‍ നേടി ചരിത്രം കുറിക്കാനാണ് സിന്ധുവിന്‍റെ തയ്യാറെടുപ്പ്. റിയോയില്‍ സിന്ധു വെള്ളി മെ‍ഡല്‍ നേടിയിരുന്നു. 

ടോക്കിയോ: ഒളിംപിക്‌സിൽ വെങ്കല മെഡലിനായി ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധു ഇന്നിറങ്ങും. ചൈനീസ് താരമാണ് എതിരാളി. മത്സരം വൈകിട്ട് അഞ്ചിന് ആരംഭിക്കും. തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന ചരിത്ര നേട്ടത്തിന് അരികെയാണ് സിന്ധു. റിയോയില്‍ സിന്ധു വെള്ളി മെ‍ഡല്‍ നേടിയിരുന്നു. ഗുസ്‌തി താരം സുശീല്‍ കുമാര്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുള്ളൂ.     

ഇന്നലെ സെമിയില്‍ സിന്ധുവിനെ ചൈനീസ് തായ്‌പേയിയുടെ തായ് സു-യിംഗ് തോല്‍പ്പിച്ചിരുന്നു. സ്‌കോര്‍ 21-18, 21-12. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ 5-2ന് ലീഡ് നേടാന്‍ സിന്ധുവിനായിരുന്നു. എന്നാല്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയ തായ് 11-11ന് ഒപ്പമെത്തി. പിന്നീട് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. സ്‌കോര്‍ 16-16ലെത്തിക്കാനും പിന്നീട് 18-18 വരേയും ഇരുവരും ഒപ്പമായിരുന്നു. തുടര്‍ന്നുള്ള മൂന്ന് പോയിന്റുകള്‍ സിന്ധുവിന് വിട്ടുകൊടുക്കേണ്ടി വന്നു. ഇതോടെ ഗെയിം തായ് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും നന്നായിട്ടാണ് സിന്ധു തുടങ്ങിയത്. തുടക്കത്തില്‍ 3-4ല്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ തിരച്ചെത്തിയ എതിര്‍ താരം 8-4ലേക്കും പിന്നീട് 7-11ലേക്കും ലീഡുയര്‍ത്തി. തുടര്‍ന്ന് മത്സരം സിന്ധുവിന് നഷ്ടമാകുന്നതാണ് കണ്ടത്. ലീഡ് 9-17 ലേക്ക് ഉയര്‍ത്താനും പിന്നാലെ ഗെയിം സ്വന്തമാക്കാനും തായ് സു-യിംഗിന് അനായാസം സാധിച്ചു.  

അതേസമയം 91 കിലോ വിഭാഗം ബോക്‌സിംഗിൽ സതീഷ് കുമാർ ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുന്നതും ഇന്ത്യക്ക് പ്രതീക്ഷയാണ്. ജയിച്ചാൽ സതീഷിന് മെഡൽ ഉറപ്പിക്കാം. ലോക ചാമ്പ്യനായ ഉസ്‌ബെകിസ്ഥാന്‍ താരമാണ് എതിരാളി. പുരുഷ ബോക്‌സര്‍മാരില്‍ സതീഷ് കുമാര്‍ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷ്‌ണന്‍, ആഷിഷ് കുമാര്‍ എന്നിവര്‍ പുറത്തായിരുന്നു.

ടോക്കിയോ ഒളിംപിക്‌സ്: ബോള്‍ട്ടിന്‍റെ പിന്‍ഗാമിയെ ഇന്നറിയാം; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്

പകരംവീട്ടണം, പ്രതാപം വീണ്ടെടുക്കണം; ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്ന് ബ്രിട്ടനെതിരെ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!