ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ തുടരുന്നു; ബാഡ്‌മിന്‍റണില്‍ സിന്ധുവിന് ജയത്തുടക്കം

By Web TeamFirst Published Jul 25, 2021, 8:58 AM IST
Highlights

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ദിവ്യാന്‍ഷ് സിംഗ് പന്‍മാറും ഇറങ്ങും. 9.30നാണ് യോഗ്യതാ മത്സരം.

ടോക്കിയോ: ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്നും ഇന്ത്യക്ക് നിരാശ. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. തോക്കിലെ തകരാറാണ് മനുവിന് തിരിച്ചടിയായത്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ദിവ്യാന്‍ഷ് സിംഗ് പന്‍മാറും ഇന്നിറങ്ങും. 9.30നാണ് യോഗ്യതാ മത്സരം. 12 മണിക്കാണ് ഫൈനല്‍.  

അതേസമയം ബാഡ്‌മിന്‍റണില്‍ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചു. സ്‌കോര്‍: 21-7, 21-10. പുരുഷന്‍മാരുടെ തുഴച്ചിലില്‍ അരവിന്ദ് സിംഗ്, അര്‍ജുന്‍ ലാല്‍ സഖ്യം സെമിയിലെത്തി.  

അടുത്ത ലക്ഷ്യം സ്വർണം, രാജ്യത്തിനായുള്ള മെഡൽ നേട്ടത്തിൽ സന്തോഷം: മീരബായ് ചാനു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!