അഭിമാനമായി ഭവാനി ദേവി, ചരിത്രനേട്ടത്തോടെ മടക്കം; അമ്പെയ്‌ത്തില്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍

By Web TeamFirst Published Jul 26, 2021, 8:40 AM IST
Highlights

പുലർച്ചെ നടന്ന ആദ്യ റൗണ്ടിൽ ടൂണീഷ്യൻ താരം നാദിയാ ബെൻ അസീസിയെ അനായാസം തോൽപിച്ച് ഭവാനി ദേവി ചരിത്രം കുറിച്ചിരുന്നു

ടോക്കിയോ: ഒളിംപിക്‌സ് ഫെൻസിംഗിൽ ഇന്ത്യയുടെ ഭവാനി ദേവി പുറത്ത്. രണ്ടാം റൗണ്ടിൽ ഫ്രാന്‍സിന്‍റെ ലോക മൂന്നാം നമ്പര്‍ താരമായ മനോൻ ബ്രനറ്റിനോട് തോറ്റു. സ്‌കോർ 15-7. പുലർച്ചെ നടന്ന ആദ്യ റൗണ്ടിൽ ടൂണീഷ്യൻ താരം നാദിയാ ബെൻ അസീസിയെ അനായാസം തോൽപിച്ച് ഭവാനി ദേവി ചരിത്രം കുറിച്ചിരുന്നു. സ്‌കോർ 15-3. ഒളിംപിക്‌സ് ഫെന്‍സിംഗില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഭവാനി ദേവി. 

ആര്‍ച്ചറിയില്‍ മുന്നേറ്റം

പുരുഷൻമാരുടെ ആ‍ർച്ചറി ടീം വിഭാഗത്തിലെ എലിമിനേറ്റർ റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ജയം സ്വന്തമാക്കി. കസാഖിസ്ഥാനെയാണ് ഇന്ത്യ തോൽപിച്ചത്. ഇന്ത്യയ്‌ക്കായി അതാനുദാസ്, പ്രവീൺ ജാദവ്, തരുൺദീപ് റായ് എന്നിവരാണ് മത്സരിക്കാനിറങ്ങിയത്. രാവിലെ 10.15നാണ് ക്വാർട്ടർ ഫൈനൽ. അതേസമയം ടേബിൾ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസിൽ ശരത് കമല്‍ വിജയിച്ചു. രണ്ടാം റൗണ്ടിൽ പോർച്ചുഗൽ താരം തിയാഗോയെ തോൽപിച്ചു. 

ടോക്കിയോയില്‍ നിന്ന് സന്തോഷ വാര്‍ത്ത കാത്തിരിക്കുകയാണ് ഇന്ന് കേരളം. നീന്തലില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകളുമായി സജന്‍ പ്രകാശ് ആദ്യ മത്സരത്തിനിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിൽ ഫൈനല്‍ പ്രതീക്ഷയെന്ന് സജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

വെള്ളി നേട്ടത്തിന് പിന്നില്‍ പ്രയാസങ്ങള്‍ ഏറെയായിരുന്നു; വന്നവഴി പങ്കുവച്ച് ചാനു

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!