ടോക്യോ ഒളിംപിക്‌സ്: ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷിക്കാമെന്ന് ക്യാപ്റ്റൻ മൻപ്രീത് സിംഗ്

By Web TeamFirst Published May 10, 2021, 1:00 PM IST
Highlights

എട്ട് തവണ സ്വർണമെഡൽ നേടിയ ഇന്ത്യയുടെ അവസാന സ്വർണ നേട്ടം 1980ലെ മോസ്‌കോ ഒളിംപിക്‌സിലായിരുന്നു. 

ദില്ലി: ടോക്യോ ഒളിംപിക്‌സിൽ ഇത്തവണ ഒരു മെഡൽ പ്രതീക്ഷിക്കാമെന്ന് ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗ്. കൊവിഡ് കാരണം പല മത്സരങ്ങളും മാറ്റിവച്ചത് തയ്യാറെടുപ്പുകളെ ചെറുതായി ബാധിച്ചിട്ടുണ്ട്. എന്നാൽ നിരന്തരമുള്ള പരിശീലനത്തിലൂടെ കരുത്തുറ്റ ടീം ആയി ഇറങ്ങുമെന്നും മൻപ്രീത് സിംഗ് പറഞ്ഞു. 

കൊവിഡിനിടയിലും ഒളിംപി‌ക്‌സിന് ടോക്യോ ഒരുങ്ങുന്നു; പരീക്ഷണ മത്സരങ്ങള്‍ സംഘടിപ്പിച്ചു

ടോക്യോവിലെ ചൂടുമായി പൊരുത്തപ്പെടാൻ പകൽസമയം ദീർഘനേരമാണ് പരിശീലനം. എട്ട് തവണ സ്വർണമെഡൽ നേടിയ ഇന്ത്യയുടെ അവസാന സ്വർണ നേട്ടം 1980ലെ മോസ്‌കോ ഒളിംപിക്‌സിലാണ്. അതേസമയം വനിതാ ഹോക്കി ടീമിലെ കൊവിഡ് ബാധിതരായ ഏഴ് താരങ്ങൾ രോഗമുക്തരായാൽ അടുത്ത ആഴ്‌ച ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കും.

ടോക്യോ ഒളിമ്പിക്സിന് പിന്തുണയുമായി സെബാസ്റ്റ്യന്‍ കോ, ജപ്പാനില്‍ പ്രതിഷേധം തുടരുന്നു

അതേസമയം കൊവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഒളിംപിക്‌സ് മാറ്റിവയ്‌ക്കണം എന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ജപ്പാനിലെ പ്രതിഷേധങ്ങള്‍ വകവയ്‌ക്കാതെ ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് സംഘാടകസമിതി. റിഥമിക് ജിംനാസ്റ്റിക്സ് വേദിയിൽ പരീക്ഷണ മത്സരങ്ങൾ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഒളിംപിക്സ് നടത്തിപ്പിനെ പിന്തുണച്ച് ലോക അത്‌ലറ്റിക്‌സ് തലവൻ സെബാസ്റ്റ്യൻ കോ രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!