ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യ

Published : Jul 22, 2021, 06:45 PM IST
ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യ

Synopsis

കൊവിഡ് വ്യാപനം കാരണം ഉദ്ഘാടനച്ചടങ്ങിൽ കായിക താരങ്ങളും ഒഫീഷ്യൽസുമടക്കം 30 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ പരമാവധി പേർ ഉദ്ഘാടന ചടങ്ങിന് എത്തണമെന്ന് ഇന്ത്യൻ സംഘത്തലവനായ ബി.പി.ബൈശ്യ വാട്സ് ആപ്പിലൂടെ ഇന്ത്യൻ താരങ്ങൾക്ക് നിർദേശം നൽകിയത് വിവാദമായിരുന്നു.

ടോക്യോ: ടോക്യോ ഒളിംപിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിക്കുറച്ച് ഇന്ത്യ. താരങ്ങളും ഒഫീഷ്യൽസുമടക്കം 28 പേർ മാത്രമാണ് ഇന്ത്യൻ സംഘത്തിലുണ്ടാവുക. പരമാവധി താരങ്ങൾ പങ്കെടുക്കണമെന്ന സംഘത്തലവന്‍റെ നിർദേശം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തള്ളി.

കൊവിഡ് വ്യാപനം കാരണം ഉദ്ഘാടനച്ചടങ്ങിൽ കായിക താരങ്ങളും ഒഫീഷ്യൽസുമടക്കം 30 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ പരമാവധി പേർ ഉദ്ഘാടന ചടങ്ങിന് എത്തണമെന്ന് ഇന്ത്യൻ സംഘത്തലവനായ ബി.പി.ബൈശ്യ വാട്സ് ആപ്പിലൂടെ ഇന്ത്യൻ താരങ്ങൾക്ക് നിർദേശം നൽകിയത് വിവാദമായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മത്സരമുള്ള അമ്പെയ്ത്ത്, ഹോക്കി, ജൂഡോ താരങ്ങൾ എതിർപ്പുമായി രംഗത്തെത്തി.

പതാകവാഹകനായി പങ്കെടുക്കുന്ന മൻപ്രീത് സിംഗ് ഒഴികെ ആരെയും അയക്കേണ്ടെന്ന് ഹോക്കി ടീമും തീരുമാനിച്ചു. താരങ്ങളുടെ എതിർപ്പ് കൂടി കണക്കിലെടുത്ത് സംഘത്തലവന്‍റെ നിർദേശം തള്ളി ഐഒഎ എണ്ണം വെട്ടിക്കുറച്ചു. ബോക്സിങ്ങിൽ നിന്ന് എട്ടു പേരും സെയ്‍ലിങ്, ടേബിൾ ടെന്നിസ് വിഭാഗത്തിൽ നിന്ന് നാല് പേർ വീതവും പങ്കെടുക്കും. തുഴച്ചിലിൽ നിന്ന് രണ്ടു പേരും ജിംനാസ്റ്റിക്സ്,നീന്തൽ, ഫെൻസിങ് വിഭാഗത്തി നിന്ന് ഓരോ താരങ്ങളുമാകും അണിനിരക്കുക. ആറ് ഒഫീഷ്യൽസും പങ്കെടുക്കും. 

ടോക്കിയോയിലെ കൊടുംചൂടിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് ക്ഷീണിതരാക്കുമെന്നാണ് താരങ്ങളുടെ വാദം. 2012 ലണ്ടൻ ഒളിംപിക്സിൽ ടീമിലില്ലാത്ത ഒരു പെൺകുട്ടി പങ്കെടുത്തത് വിവാദമായിരുന്നു.

പെർഫെക്റ്റ് 10 നേടിയ ആദ്യ ജിംനാസ്റ്റ്? ഒളിംപിക്‌സ് ക്വിസ് ഇന്നത്തെ ചോദ്യങ്ങള്‍

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി