സ്വാഗതമോതി ടോക്യോ; ഒളിംപിക്‌സ് കൗണ്ട് ഡൗൺ തുടങ്ങി

By Web TeamFirst Published Jul 25, 2019, 8:44 AM IST
Highlights

ടോക്യോ ഒളിംപിക്സിന് 365 ദിവസം ശേഷിക്കേയാണ് കൗണ്ട് ഡൗണിന് തുടക്കമായത്. മെഡലുകളും പ്രകാശനം ചെയ്തു.

ടോക്യോ: അടുത്ത വർഷത്തെ ടോക്യോ ഒളിംപിക്‌സിന്‍റെ കൗണ്ട് ഡൗൺ തുടങ്ങി. ടോക്യോ ഒളിംപിക്സിന് 365 ദിവസം ശേഷിക്കേയാണ് കൗണ്ട് ഡൗണിന് തുടക്കമായത്. ടോക്യോയിലെ മറുനൗച്ചി സെൻട്രൽ പ്ലാസയിലാണ് കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്.

2020 ജൂലൈ ഇരുപത്തിനാലിനാണ് ഒളിംപിക്സിന് തുടക്കമാവുക. ഒളിംപിക്സിലെ ജേതാക്കൾക്കുള്ള മെഡലുകളും ഒരുവർഷം മുൻപേ പ്രകാശനം ചെയ്തു. ജുനീച്ചി കവാനിഷിയാണ് മെഡലുകൾ രൂപകൽപന ചെയ്തത്. പുനരുപയോഗിച്ച ലോഹം ഉപയോഗിച്ചാണ് മെഡലുകളുടെ നിർമ്മാണം.

ആദ്യമായി ഒളിംപിക്സ് ജപ്പാനിലെത്തിയ 1964ൽ ടോക്യോ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആ മികവ് ഇത്തവണയും ആവർത്തിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ ആബേ പറഞ്ഞു. ജപ്പാന്‍റെ സാങ്കേതിക മികവായിരിക്കും ഒളിംപിക്സിനെ വേറിട്ടുനിർത്തുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാക്കും പറഞ്ഞു. രണ്ടുലക്ഷത്തിലേറെ പേരാണ് ഇതിനോടകം വോളണ്ടിയർമാരാവാൻ അപേക്ഷ നൽകിയിരിക്കുന്നത്.

click me!