ടോക്യോ ഒളിംപിക്സ്: ബോക്സിം​​ഗിൽ ഇന്ത്യക്ക് നിരാശ; വികാസ് കൃഷ്ണൻ ആദ്യ റൗണ്ടിൽ പുറത്ത്

By Web TeamFirst Published Jul 24, 2021, 5:25 PM IST
Highlights

ആദ്യ രണ്ട് റൗണ്ടുകളിലും ജപ്പാൻ താരത്തിന് അഞ്ച് വിധികർത്താക്കളും 10 പോയന്റ് വീതം നൽകിയപ്പോൾ വികാസിന് ഒമ്പത് പോയന്റാണ് ലഭിച്ചത്. ഇതോടെ നിർണായക മൂന്നാം റൗണ്ടിൽ വികാസ് കൃഷ്ണന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലെ ജയസാധ്യതയുണ്ടായിരുന്നുള്ളു.

ടോക്യോ:ടോക്യോ ഒളിംപിക്സ് ബോക്സിം​ഗിൽ ഇന്ത്യക്ക് നിരാശ. വെൽറ്റർവെയ്റ്റ്(63-69 കിലോ​ഗ്രാം) വിഭാ​ഗത്തിൽ മെഡൽ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണൻ ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. അതിഥേയരായ ജപ്പാന്റെ മെൻസാ ഒക്കസാവയാണ് ആദ്യ റൗണ്ടിൽ വികാസിനെ 5-0 ന് ഇടിച്ചിട്ടത്.

ആദ്യ രണ്ട് റൗണ്ടുകളിലും ജപ്പാൻ താരത്തിന് അഞ്ച് വിധികർത്താക്കളും 10 പോയന്റ് വീതം നൽകിയപ്പോൾ വികാസിന് ഒമ്പത് പോയന്റാണ് ലഭിച്ചത്. ഇതോടെ നിർണായക മൂന്നാം റൗണ്ടിൽ വികാസ് കൃഷ്ണന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലെ ജയസാധ്യതയുണ്ടായിരുന്നുള്ളു. മൂന്നാം റൗണ്ടിലും മികവ് കാട്ടാനാവാഞ്ഞതോടെ വികാസ് കൃഷ്ണൻ ആദ്യ റൗണ്ട് കടക്കാതെ പുറത്തായി.

മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് വികാസ് കൃഷ്ണന്റെ കണ്ണിന് താഴെ പരിക്കേറ്റ് ചോരയൊലിച്ചു. അതേസമയം വനിതാ ടേബിൾ ടെന്നീസ് സിം​ഗിൾസിൽ ഇന്ത്യയുടെ മനിക ബത്രയും സുതീർത്ഥ മുഖർജിയും ആദ്യ റൗണ്ടിൽ ജയിച്ചു കയറി.

വനിതാ ഹോക്കിയിൽ ഇന്ത്യ-നെതർലൻഡ്സ് മത്സരം പുരോ​ഗമിക്കുകയാണ്. ഞായറാഴ്ച വനിതാ ബോക്സിം​ഗിൽ മേരി കോമും മനീഷ് കൗശിക്കും ഇന്ത്യക്കായി മത്സരിക്കാനിറങ്ങും.

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!