ടോക്കിയോ ഒളിമ്പിക്‌സ്: ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരായി എംപിഎല്‍ സ്‌പോര്‍ട്‌സും അമൂലും

By Web TeamFirst Published Jun 17, 2021, 7:36 PM IST
Highlights

നേരത്തെ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ കിറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയെ മാറ്റിയിരുന്നു. ചൈനീസ് കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് കായിക മന്ത്രാലയം സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ ഐഒഎയോട് നിര്‍ദേശിച്ചത്.
 

ദില്ലി: ടോക്കിയോ ഒളിമ്പിക്‌സ്, 2022 ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഒപ്പുവെച്ചു. എംപിഎല്‍ സ്‌പോര്‍ട്‌സ് ആണ് പ്രധാന സ്‌പോണ്‍സര്‍മാര്‍. എട്ടുകോടിയാണ് സ്‌പോണ്‍സര്‍ഷിപ്പ് തുക. അതിന് പുറമെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിന് സ്‌പോര്‍ട്‌സ് കിറ്റും എംപിഎല്‍ വിതരണം ചെയ്യും. 2022 ഡിസംബര്‍ 31 വരെയാണ് കരാര്‍.

ടോക്കിയോ ഒളിമ്പികസിന് അമൂലും സ്‌പോണ്‍സര്‍മാരാകും. ഒരുകോടി രൂപയാണ് അമൂലിന്റെ സ്‌പോണ്‍സര്‍ഷിപ്പ്. കൂടുതല്‍ സ്‌പോണ്‍സര്‍മാരുമായി ചര്‍ച്ച നടക്കുകയാണെന്ന് ഐഎഒ പ്രസിഡന്റ് ഡോ. നരീന്ദര്‍ ധ്രുവ് ബത്ര, സെക്രട്ടറി രാജീവ് മെഹ്ത എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

നേരത്തെ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ കിറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയെ മാറ്റിയിരുന്നു. ചൈനീസ് കമ്പനിയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് കായിക മന്ത്രാലയം സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ ഐഒഎയോട് നിര്‍ദേശിച്ചത്. ലി നിങ് എന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പിന്‍വലിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!