ടോക്കിയോ ഒളിംപിക്സ് പുതിയ മത്സരക്രമമായി

By Web TeamFirst Published Mar 30, 2020, 6:29 PM IST
Highlights

ഈ വര്‍ഷം ജൂലെ 24 മുതലായിരുന്നു ടോക്കിയോ ഒളിംപിക്സ് ആരംഭിക്കാനിരുന്നത്. കൊവിഡ് 19 രോഗബാധയെത്തുടര്‍ന്നാണ് ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് മാറ്റിയത്.

ടോക്കിയോ: കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിംപിക്‌സിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയായിരിക്കും ഒളിംപിക്സ്. പാരാലിംപിക്സ് അടുത്തവര്‍ഷം ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ നടക്കും. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി(ഐഒസി)യുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗമാണ് പുതിയ തീയതികള്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ജൂലെ 24 മുതലായിരുന്നു ടോക്കിയോ ഒളിംപിക്സ് ആരംഭിക്കാനിരുന്നത്. കൊവിഡ് 19 രോഗബാധയെത്തുടര്‍ന്നാണ് ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് മാറ്റിയത്. ജപ്പാനിലെ അടുത്ത വേനല്‍ക്കാലത്തിന് മുന്‍പ് ഗെയിംസ് നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വേനല്‍ക്കാലമായ ജൂലൈയില്‍ തന്നെ മത്സരം നടത്താന്‍ ഐഒസി തയാറാവുകയായിരുന്നു.

കൊവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതോടെ കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് മാറ്റിവെക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. മനുഷ്യരാശി ഇരുണ്ട ടണലിലൂടെ കടന്നുപോവുകയാണെന്നും ഈ ടണലിന്റെ അറ്റത്ത് കാണുന്ന വെളിച്ചമാണ് ഒളിംപിക്സെന്നും ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു.

click me!