ടെന്നിസ് പ്രേമികള്‍ക്ക് നിരാശ; വിംബിള്‍ഡണ്‍ റദ്ദാക്കും, ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച

By Web TeamFirst Published Mar 30, 2020, 6:14 PM IST
Highlights

ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. റദ്ദാക്കിയെന്ന് തീരുമാനം അടുത്ത ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ജര്‍മന്‍ ടെന്നീസ് വൈസ് പ്രസിഡന്റ് ഡിര്‍ക് ഹൊര്‍ഡോര്‍ഫ് സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ലണ്ടന്‍: കൊവിഡ് ഭീതിയെ തുടര്‍ന്ന് ഈവര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ജര്‍മന്‍ ടെന്നീസ് ഫെഡറേഷന്‍ ചീഫ് വ്യക്തമാക്കി. 1877ല്‍ ആരംഭിച്ച വിബിംള്‍ഡണ്‍ രണ്ടാംലോക മഹായുദ്ധകാലത്ത് മാത്രമാണ് റദ്ദാക്കിയിരുന്നത്. 1940 മുതല്‍ 1945വരെയുള്ള കാലയളവില്‍ ടൂര്‍ണമെന്റ് കളിച്ചിരുന്നില്ല. അതിനുശേഷം ആദ്യമായിട്ടാണ് ടൂര്‍ണമെന്റ് മാറ്റിവെക്കുന്നത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ നീട്ടിവച്ചിരുന്നു. 

ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. റദ്ദാക്കിയെന്ന് തീരുമാനം അടുത്ത ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ജര്‍മന്‍ ടെന്നീസ് വൈസ് പ്രസിഡന്റ് ഡിര്‍ക് ഹൊര്‍ഡോര്‍ഫ് സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞു. 

ജൂണ്‍ - ജൂലൈയില്‍ നടക്കുന്ന പുല്‍ക്കോര്‍ട്ടിലെ ടെന്നീസ് മത്സരങ്ങളെല്ലാം റദ്ദാക്കാന്‍ പ്രൊഫഷണല്‍ ടെന്നീസ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ആള്‍ എഐടിഎ ടൂര്‍ണമെന്റ്, ഫ്രഞ്ച് ഓപണ്‍, മോണ്ടെ കാര്‍ലോ മാസ്റ്റേഴ്സ്, മിയാമി ഓപണ്‍, ബിഎന്‍പി പാരിബാസ് ഓപണ്‍ എന്നീ ടെന്നീസ് ചാംപ്യന്‍ഷിപ്പുകള്‍ മാറ്റി വെച്ചിരുന്നു.

click me!