ടോക്യോ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങി, ഇന്ത്യൻ പതാകയേന്തി മൻപ്രീതും മേരി കോമും

Published : Jul 23, 2021, 05:38 PM ISTUpdated : Jul 23, 2021, 06:18 PM IST
ടോക്യോ ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങി, ഇന്ത്യൻ പതാകയേന്തി മൻപ്രീതും മേരി കോമും

Synopsis

ഒളിംപിക്സിന്റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. രണ്ടാമതായി അഭയാർത്ഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ‌ 21-മതായാണ് ഇന്ത്യ എത്തിയത്.

ടോക്യോ: ലോകമാകെ പടർന്ന കൊവിഡ് മഹാമാരിയുടെ ഹർഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്ന് ആകാശത്ത് വർണവിസ്മയം ഒരുക്കിയ കരിമരുന്ന് പ്രയോ​ഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു.

ഒളിംപിക്സിന്റെ ജൻമനാടായ ​ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. രണ്ടാമതായി അഭയാർത്ഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ‌ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിം​ഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിം​ഗുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്.

ഇനിയുളള ദിവസങ്ങളിൽ കാഴ്ചയുടെ ആവേശപ്പൂരമൊരുക്കി 33 കായിക ഇനങ്ങളിലായി കൂടുതൽ വേ​ഗത്തിൽ, ഉയരത്തിൽ, കരുത്തോടെ 205 രാജ്യങ്ങളിൽ നിന്നുള്ള 11200 കായിക താരങ്ങൾ തങ്ങളുടെ മികവിന്റെ മാറ്റുരക്കും. മഹാമാരിക്കാലത്ത് വേ​ഗത്തിനും ഇയരത്തിനും കരുത്തിനുമൊപ്പം ഒരുമിച്ച് എന്നൊരു വാക്കുകൂടി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷൻ കൂട്ടിച്ചേർത്തിട്ടുണ്ട്.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി