ടോക്കിയോ ഒളിംപിക്‌സ്: പുരുഷന്‍മാരുടെ അമ്പെയ്‌ത്തില്‍ ഇന്ത്യക്ക് നിരാശ

By Web TeamFirst Published Jul 23, 2021, 12:48 PM IST
Highlights

അമ്പെയ്‌ത്തില്‍ കൊറിയന്‍ താരങ്ങളുടെ വെല്ലുവിളി മറികടന്ന് മാത്രമേ ഇന്ത്യക്ക് മെഡല്‍ നേടാന്‍ കഴിയൂ

ടോക്കിയോ: ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ അതാനു ദാസിനെ പ്രവീണ്‍ ജാദവ് പിന്തള്ളി. റാങ്കിംഗ് റൗണ്ടില്‍ അതാനു ദാസ് 35-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രവീണ്‍ ജാദവ്, അതാനു ദാസ്, തരുണ്‍ദീപ് റായ് എന്നിവര്‍ യഥാക്രമം 656, 653, 652 പോയിന്‍റുകളാണ് നേടിയത്. 

അമ്പെയ്‌ത്തില്‍ കൊറിയന്‍ താരങ്ങളുടെ വെല്ലുവിളി മറികടന്ന് മാത്രമേ ഇന്ത്യക്ക് മെഡല്‍ നേടാന്‍ കഴിയൂ. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രകടനം തലകീഴ്‍മറിഞ്ഞതോടെ മിക്‌സ്‌ഡ് വിഭാഗത്തില്‍ ആരെയൊക്കെ മത്സരിപ്പിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ദീപിക കുമാരിക്കൊപ്പം അതാനുവിനെ മത്സരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഉച്ചയ്‌ക്ക് ശേഷം വ്യക്തതയുണ്ടാകും. 

അതേസമയം ഒരു ആശ്വാസ വാര്‍ത്തയും പുറത്തുവരുന്നുണ്ട്. മലയാളി താരം എം ശ്രീശങ്കറിനെ ലോംഗ് ജമ്പില്‍ മത്സരിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റി അനുവദിച്ചതായാണ് വിവരം.  

ടോക്കിയോയില്‍ ഇന്ത്യന്‍ മത്സരങ്ങള്‍ക്ക് തുടക്കം; റാങ്കിംഗ് റൗണ്ടില്‍ മോശമാക്കാതെ ദീപിക കുമാരി    

പതാകയേന്താന്‍ പുരുഷ, വനിതാ താരങ്ങള്‍; ലിംഗനീതി ഉറപ്പാക്കി ടോക്കിയോ ഒളിംപിക്‌സ് ചരിത്രത്തിലേക്ക്

സജന്‍ പ്രകാശ് ഒളിംപിക്‌സ് ഉദ്‌ഘാടനത്തിനില്ല; മത്സരിക്കുക രണ്ടിനത്തില്‍ മാത്രം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!