ട്രീസ-ഗായത്രി സഖ്യത്തിന്‍റെ പോരാട്ടം പാഴായി; ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്‍റണിൽ ജപ്പാനോട് തോറ്റ് ഇന്ത്യ പുറത്ത്

Published : Sep 22, 2026, 11:22 AM IST
Treesa Jolly-Gayatri Gopichand

Synopsis

മൂന്നാം മത്സരത്തിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും അടങ്ങുന്ന ഡബിൾസ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി.

ടോക്കിയോ: ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്‍റൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. കരുത്തരായ ജപ്പാനോട് 1-3 എന്ന സ്കോറിന് പരാജയപ്പെട്ടാണ് ഇന്ത്യൻ സംഘം ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി. വി. സിന്ധുവും ജപ്പാന്‍റെ അക്കാനെ യമാഗുച്ചിയും തമ്മിൽ ആവേശകരമായ പോരാട്ടമാണ് നടന്നത്. ആദ്യ സെറ്റ് 23-21 ന് നേടി സിന്ധു ഗംഭീര തുടക്കം കുറിച്ചെങ്കിലും, അടുത്ത രണ്ട് സെറ്റുകൾ 18-21, 11-21 എന്ന സ്കോറിന് യമാഗുച്ചി സ്വന്തമാക്കിയതോടെ സിന്ധുവിന് തോൽവി സമ്മതിക്കേണ്ടി വന്നു. ഇതോടെ ജപ്പാൻ 1-0 ന് മുന്നിലെത്തി.

രണ്ടാം മത്സരത്തിൽ ഇറങ്ങിയ ഉന്നതി ഹൂഡ ജപ്പാന്‍റെ തൊമോക്ക മിയാസാക്കിയോട് നേരിട്ടുള്ള സെറ്റുകൾക്ക് (16-21, 18-21) പരാജയപ്പെട്ടു. രണ്ടാം സെറ്റിന്‍റെ ഇടവേളയിൽ 11-4 എന്ന സ്കോറിന് മുന്നിട്ടുനിന്ന ശേഷമാണ് ഉന്നതി മത്സരത്തിലെ ലീഡ് കൈവിട്ടത്. ഉന്നതി കൂടി തോറ്റതോടെ ജപ്പാൻ ലീഡ് 2-0 ആയി ഉയർത്തി.

എന്നാൽ മൂന്നാം മത്സരത്തിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും അടങ്ങുന്ന ഡബിൾസ് സഖ്യം ഇന്ത്യക്ക് പ്രതീക്ഷ നൽകി. ലോക മൂന്നാം നമ്പർ സഖ്യമായ യൂക്കി ഫുകുഷിമ - മയൂ മത്സുമോട്ടോ ജോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് (21-17, 21-16) അട്ടിമറിച്ച് ട്രീസയും ഗായത്രിയും ചേർന്ന് ഇന്ത്യയുടെ പോരാട്ടം നീട്ടിക്കൊണ്ടുപോയി.

തുടർന്ന് നടന്ന നാലാം മത്സരത്തിൽ 17-കാരിയായ തൻവി ശർമ്മ മുൻ ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകൾക്ക് (12-21, 10-21) പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ വനിതാ ടീം വിഭാഗത്തിലെ പ്രതീക്ഷകൾ പൂർണ്ണമായി അസ്തമിക്കുകയായിരുന്നു. ഇനി സിംഗിള്‍സ് മത്സരത്തില്‍ ഇന്ത്യൻ വനിതകള്‍ മത്സരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പന്ത്രണ്ടാം വയസില്‍ ദുരനുഭവം, സ്വയംരക്ഷയ്‌ക്കായി ജൂഡോ, മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍, പെണ്‍കരുത്തിന്റെ പര്യായമായി സുചിക
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കലാശപ്പോര് ശ്രീലങ്കയ്‌ക്കെതിരെ