ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണം കാമുകനുമായുള്ള സെക്സ്; യുഎസ് ബോക്സര്‍ക്ക് വിലക്കില്ല

By Web TeamFirst Published Jun 13, 2020, 5:43 PM IST
Highlights

ഈ വര്‍ഷം മാര്‍ച്ചിലാണ് 32കാരിയായ ഫ്യൂഷിനെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നാലു വര്‍ഷത്തേക്ക് വിലക്കാന്‍ യുഎസ് ഉത്തേജക വിരുദ്ധ ഏജന്‍സി തീരുമാനിച്ചത്.

ന്യൂയോര്‍ക്ക്: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണം കാമുകനുമായുള്ള ലൈംഗിക ബന്ധമാണെന്ന് വാദം അംഗീകരിച്ച് അമേരിക്കന്‍ വനിതാ ബോക്സര്‍ വെര്‍ജീനിയ ഫ്യൂഷിന്റെ വിലക്ക് അമേരിക്കന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി നീക്കി. പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിനിടെയാകാം നിരോധിത മരുന്ന് ഫ്യൂഷിന്റെ ശരീരത്തില്‍ പ്രവേശിച്ചതെന്ന ഉത്തേജക വിരുദ്ധ ഏജന്‍സിയും അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് വിലക്കാനുള്ള തീരുമാനം ഉത്തേജക വിരുദ്ധ ഏജന്‍സി ഉപേക്ഷിച്ചത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് 32കാരിയായ ഫ്യൂഷിനെ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നാലു വര്‍ഷത്തേക്ക് വിലക്കാന്‍ യുഎസ് ഉത്തേജക വിരുദ്ധ ഏജന്‍സി തീരുമാനിച്ചത്. ഫെബ്രുവരി 13ന് ഫ്യൂഷ് പരിശോധനക്കായി നല്‍കിയ മൂത്ര സാംപിളിലാണ് ലെട്രോസോള്‍ മെറ്റബൊലൈറ്റ്, മെഥനോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്.


എന്നാല്‍ ഇവ താനുപയോഗിച്ചിട്ടില്ലെന്ന ഫ്യൂഷിന്റെ വാദത്തെത്തുടര്‍ന്ന് ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ വിശദമായ അന്വേഷണത്തില്‍ ഫ്യൂഷിന്റെ പങ്കാളി ചികിത്സാര്‍ത്ഥം ഉപയോഗിച്ച മരുന്നുകളില്‍ നിന്ന് ലൈംഗിക ബന്ധത്തിലൂടെ ഇത് ഫ്യൂഷിന്റെ ശരീരത്തില്‍ പ്രവേശിച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

I’m relieved that once USADA completed an extensive investigation, they found that my case was unique and therefore gave me a No Fault ruling, allowing me to return to competition. This has been a huge lesson for me and now that is over, I’m fully focused on preparing for Tokyo.

— Ginny Fuchs (@GinnyFuchsUSA)

2016ലെ റിയോ ഒളിംപിക്സ് യോഗ്യത നേരിയ വ്യത്യാസത്തിന് നഷ്ടമായ ഫ്യൂഷ് ടോക്കിയോ ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള കഠിന പരിശീലനത്തിലാണ്. ഫ്ലൈവെറ്റ് കാറ്റഗറിയിലാണ് ഫ്യൂഷ് മത്സരിക്കുന്നത്. 2017ല്‍ യുഎസ് മധ്യദൂര ഓട്ടക്കാരിയായ അജീ വില്‍സന്റെ മൂത്ര സാംപിളിലും നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അജീ വില്‍സണ്‍ കഴിച്ച ചീത്തയായ ബീഫില്‍ നിന്നാണ് ഇത് ശരീരത്തില്‍ എത്തിയതെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിലക്ക് ഒഴിവാക്കിയിരുന്നു.

click me!