പരിക്ക് പൂര്‍ണമായും ഭേദമായില്ല; ഫെഡറര്‍ക്ക് സീസണ്‍ നഷ്ടമാവും

By Web TeamFirst Published Jun 11, 2020, 2:58 PM IST
Highlights

ഈ സീസണില്‍ ഇനി ടെന്നിസ് കോര്‍ട്ടിലേക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് ഫെഡറര്‍ക്ക് വിനയായത്.

ബേണ്‍: ഈ സീസണില്‍ ഇനി ടെന്നിസ് കോര്‍ട്ടിലേക്കില്ലെന്ന് പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് ഫെഡറര്‍ക്ക് വിനയായത്. പരിക്കിനെ തുടര്‍ന്ന് ഈ സീസണിലെ മത്സരങ്ങള്‍ വേണ്ടെന്ന് വെക്കുകയാണെന്ന് അ്‌ദ്ദേഹം പറഞ്ഞു. ട്വിറ്റിലാണ് ഫെഡറര്‍ ഇക്കാര്യം അറിയിച്ചത്.

pic.twitter.com/zXnR7gAZQA

— Roger Federer (@rogerfederer)

ഓസ്ട്രേലിയന്‍ ഓപ്പണിനിടെ പിടികൂടിയ പരിക്കാണ് താരത്തെ വിടാതെ പിന്തുടരുന്നത്. ഫെഡറര്‍ വിരമിക്കുന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വെറ്ററന്‍ താരത്തിന്റെ വിശദീകരണം. ''പ്രിയ ആരാധകരെ നിങ്ങള്‍ സുരക്ഷിതവും ആരോഗ്യത്തോടെയും ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അടുത്തിടെ വലം കാലിലെ പരിക്ക് ഭേദമാവാന്‍ ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആവശ്യത്തിന് വിശ്രമമെടുക്കാനാണ് തീരുമാനം. അതുകൊണ്ടുതന്നെ ഈ സീസണ്‍ എനിക്ക് നഷ്ടമാവും.'' ഫെഡറര്‍ കുറിച്ചിട്ടു. 

ക്രിക്കറ്റ് ആരാധകര്‍ നിരാശരാവണ്ട; ഐപിഎല്ലിനെ കുറിച്ച് ഗാംഗുലിക്ക് പറയാനുള്ളത് കേള്‍ക്കുക

ഫെഡററിന്റെ സമീപകാലത്തെ ഫോം വിലയിരുത്തി നിലവിലെ ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ പരിശീലകന്‍ ഇവാനിസെവിച്ച് ഫെഡററെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഫെഡറര്‍ ഇനിയൊരു ഗ്രാന്റ്സ്ലാം കിരീടം നേടില്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

click me!