യുഎസ് ഓപ്പണ്‍: ഫെഡററോട് കീഴടങ്ങി സുമിത് നഗാല്‍; ഗുണേശ്വരനും പുറത്ത്

Published : Aug 27, 2019, 09:39 AM IST
യുഎസ് ഓപ്പണ്‍: ഫെഡററോട് കീഴടങ്ങി സുമിത് നഗാല്‍; ഗുണേശ്വരനും പുറത്ത്

Synopsis

സുമിത് നഗാൽ ഇതിഹാസതാരം റോജർ ഫെഡ‍ററോട് തോറ്റു. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുമിത് തോല്‍വി വഴങ്ങിയത്.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണര്‍ ടെന്നീസ് അരങ്ങേറ്റത്തില്‍ ഇന്ത്യൻ താരം സുമിത് നഗാൽ ഇതിഹാസതാരം റോജർ ഫെഡ‍ററോട് തോറ്റു. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുമിത് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-4, 1-6, 2-6, 4-6.

ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരനും ആദ്യ റൗണ്ടിൽ പുറത്തായി. നേരിട്ടുള്ള സെറ്റുകൾക്ക് ഡാനിൽ മെഡ്വഡേവിനോടാണ് ഗുണേശ്വരൻ തോറ്റത്. സ്‌കോർ 4-6, 1-6, 2-6. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. 

സ്‌പാനിഷ് താരം റോബെ‍ർട്ടോ ബയാനയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് നോവാക് ജോക്കാവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോർ 6-4, 6-1, 6-4. സ്റ്റാൻ വാവ്രിങ്ക, കെയ് നിഷികോറി എന്നിവരും ആദ്യ റൗണ്ടിൽ ജയിച്ചു.

വനിതകളിൽ മരിയ ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്തായി. സെറീന വില്യംസ് നേരിട്ടുള്ള സെറ്റുകൾക്ക് ഷറപ്പോവയെ തോൽപിച്ചു. സ്കോർ 6-1, 6-1. വീനസ് വില്യംസും ആദ്യറൗണ്ടിൽ ജയം സ്വന്തമാക്കി. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു