യുഎസ് ഓപ്പണ്‍: സിമോണ ഹാലെപ്പും പെട്ര ക്വിറ്റോവയും പുറത്ത്

Published : Aug 30, 2019, 08:18 AM IST
യുഎസ് ഓപ്പണ്‍: സിമോണ ഹാലെപ്പും പെട്ര ക്വിറ്റോവയും പുറത്ത്

Synopsis

ലോക റാങ്കിംഗിൽ നൂറ്റിപതിനാറാം സ്ഥാനക്കാരിയായ ടൈലർ ടൗൺസെൻഡാണ് ഹാലെപ്പിനെ വീഴ്‌ത്തിയത്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ടെന്നിസിൽ നിന്ന് നാലാം സീഡ് സിമോണ ഹാലെപ്പും ആറാം സീഡ് പെട്ര ക്വിറ്റോവയും പുറത്തായി. ലോക റാങ്കിംഗിൽ നൂറ്റിപതിനാറാം സ്ഥാനക്കാരിയായ ടൈലർ ടൗൺസെൻഡാണ് ഹാലെപ്പിനെ വീഴ്‌ത്തിയത്. 

ലോക റാങ്കിംഗിൽ എൺപത്തിയെട്ടാം സ്ഥാനക്കാരിയായ ആൻഡ്രിയ പെറ്റ്കോവിച് നേരിട്ടുള്ള സെറ്റുകൾക്ക് ക്വിറ്റോവയെ തോൽപിച്ചു. സ്‌കോർ 6-4, 6-4. നവോമി ഒസാക്ക, സെറീന വില്യംസ്, മാ‍ഡിസൺ കീസ്, ആഷ്‍ലി ബാ‍ർട്ടി, കരോളിൻ വോസ്‌നിയാക്കി എന്നിവർ മൂന്നാം റൗണ്ടിൽ കടന്നു. പുരുഷൻമാരിൽ രണ്ടാം സീഡ് റാഫേൽ നദാൽ, അലക്‌സാണ്ടർ സ്വരേവ്, സ്റ്റാൻ വാവ്രിങ്ക എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്