യുഎസ് ഓപ്പൺ പുരുഷ സിം​ഗിൾസ് കിരീടം ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്

Published : Sep 14, 2026, 04:00 AM IST
us open final alexander zverev

Synopsis

യുഎസ് ഓപ്പൺ പുരുഷ സിം​ഗിൾസ് കിരീടം ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്. ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടണെ കീഴടക്കിയാണ് സ്വരേവ് തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-3, 7-6, 5-7, 6-2.

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിം​ഗിൾസ് കിരീടം ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്. ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടണെ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് സ്വരേവ് തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-3, 7-6, 5-7, 6-2.

മൂന്നരമണിക്കൂറോളം നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ ആദ്യ രണ്ട് സെറ്റുകൾ സ്വന്തമാക്കി സ്വരേവ് മത്സരത്തിൽ മുൻകൈ നേടിയിരുന്നു. എന്നാൽ, മൂന്നാം സെറ്റ് നേടി ബെൻ ഷെൽട്ടൺ‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ഒടുവിൽ നാലാം സെറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത സ്വരേവ് 6-2ന് സെറ്റും മത്സരവും സ്വന്തമാക്കി കിരീടം നേടുകയായിരുന്നു. 2020-ലെ യുഎസ് ഓപ്പൺ ഫൈനലിൽ ഡൊമിനിക് തീമിനോട് സ്വരേവ് പരാജയപ്പെട്ടിരുന്നു. തുടർന്ന് ആറുവർഷങ്ങൾക്കുശേഷമാണ് ജർമൻ താരം യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിടുന്നത്. സ്വരേവിന്റെ രണ്ടാം ​ഗ്രാൻഡ് സ്ലാം കിരീടമാണിത്.

കഴിഞ്ഞദിവസം നടന്ന വനിതാ സിം​ഗിൾസ് ഫൈനലിൽ കസാഖിസ്ഥാന്റെ എലെന റൈബാക്കിനയാണ് കിരീടം നേടിയത്. തുടർച്ചയായ മൂന്നാംകിരീടം ലക്ഷ്യമിട്ടിറങ്ങിയ ആര്യാന സബലേങ്കയെ തോൽപ്പിച്ചാണ് എലെന കിരീടം ചൂടിയത്. എലെനയുടെ മൂന്നാം ​ഗ്രാൻഡ്സ്ലാം കിരീടമാണിത്.

PREV
Read more Articles on
click me!

Recommended Stories

ഏഷ്യ കപ്പ്‌ ജൂനിയര്‍ ഹോക്കി: ഇന്ത്യക്ക്‌ ഇരട്ടക്കിരീടം, ലോകകപ്പ്‌ യോഗ്യത നേടി, ടീമംഗങ്ങള്‍ക്ക്‌ മൂന്ന്‌ ലക്ഷം വീതം പാരിതോഷികം
റൈബക്കിനക്ക്‌ ഒന്നാം റാങ്കോടെ യു എസ്‌ ഓപണ്‍ കിരീടം, സബലെങ്കയെ വീണ്ടും ഫൈനലില്‍ വീഴ്‌ത്തി, ഇനി ലക്ഷ്യം കരിയര്‍ ഗ്രാന്‍ഡ്‌സ്ലാം!