ഇന്ത്യന്‍ ഗ്രാന്‍പ്രി: സ്വര്‍ണ നേട്ടത്തില്‍ വിസ്മയ പിന്നിലാക്കിയത് പൂവമ്മയേയും ഹിമ ദാസിനേയും

Published : Mar 03, 2019, 11:32 AM IST
ഇന്ത്യന്‍ ഗ്രാന്‍പ്രി: സ്വര്‍ണ നേട്ടത്തില്‍ വിസ്മയ പിന്നിലാക്കിയത് പൂവമ്മയേയും ഹിമ ദാസിനേയും

Synopsis

ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സില്‍ മലയാളിതാരം വി കെ വിസ്മയക്ക് അട്ടിമറി വിജയം. വനിതകളുടെ 400 മീറ്ററില്‍ വിസ്മയ ലോക ജൂനിയര്‍ ചാംപ്യന്‍ ഹിമ ദാസിനെയും ഒളിംപ്യന്‍ എം ആര്‍ പൂവമ്മയെയും പിന്നിലാക്കി സ്വര്‍ണം നേടി. 

അമൃത്‌സര്‍: ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സില്‍ മലയാളിതാരം വി കെ വിസ്മയക്ക് അട്ടിമറി വിജയം. വനിതകളുടെ 400 മീറ്ററില്‍ വിസ്മയ ലോക ജൂനിയര്‍ ചാംപ്യന്‍ ഹിമ ദാസിനെയും ഒളിംപ്യന്‍ എം ആര്‍ പൂവമ്മയെയും പിന്നിലാക്കി സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ റിലേ ടീമംഗമായ വിസ്മയ 53.80 സെക്കന്‍ഡിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. പുവമ്മ 54.06 സെക്കന്‍ഡിലും ഹിമദാസ് 55.19 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. പുരുഷന്‍മാരുടെ 400 മീറ്ററില്‍ ആരോക്യ രാജീവിനാണ് സ്വര്‍ണം. മലയാളിതാരം മുഹമ്മദ് അനസ് രണ്ടാം സ്ഥാനത്തെത്തി. ലോംഗ്ജംപില്‍ 7.74 മീറ്ററോടെ എം ശ്രീശങ്കര്‍ സ്വര്‍ണം നേടിപ്പോള്‍ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സലിനാണ് ഒന്നാംസ്ഥാനം.
 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്