കാര്‍ വായുവില്‍ പലകുറി മലക്കംമറിഞ്ഞു! സാഹസികമായി രക്ഷപെട്ട് ഫോര്‍മുല ഡ്രൈവര്‍- വീഡിയോ

Published : Sep 08, 2019, 09:44 PM ISTUpdated : Sep 08, 2019, 09:46 PM IST
കാര്‍ വായുവില്‍ പലകുറി മലക്കംമറിഞ്ഞു! സാഹസികമായി രക്ഷപെട്ട് ഫോര്‍മുല ഡ്രൈവര്‍- വീഡിയോ

Synopsis

കെര്‍ബില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വായുവില്‍ പലകുറി മലക്കം മറിഞ്ഞ് ട്രാക്കിന് പുറത്തേക്ക് തെറിക്കുകയായിരുന്നു കാര്‍

മോണ്‍സ: ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീ യോഗ്യതാ മത്സരത്തിന് മുന്‍പ് നടന്ന ഒരു അപകടത്തിന്‍റെ ദൃശ്യങ്ങളുടെ ഞെട്ടലിലാണ് റേസിംഗ് ലോകം. ഫോര്‍മുല ത്രീ ഡ്രൈവറും ഓസ്‌ട്രേലിയക്കാരനുമായ പത്തൊമ്പതുകാരന്‍ അലക്‌സ് പെരോനിയ്‌ക്കാണ് റേസിംഗ് ട്രാക്കിന് സമീപത്തെ കെര്‍ബില്‍ തട്ടി അപകടമുണ്ടായത്. 

കെര്‍ബില്‍ തട്ടി ഉയര്‍ന്നുപൊങ്ങി വായുവില്‍ പലകുറി മലക്കംമറിഞ്ഞ് ട്രാക്കിന് പുറത്തേക്ക് തെറിക്കുകയായിരുന്നു കാര്‍. പരിക്കുകളോടെ രക്ഷപെട്ട താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടശേഷം മെഡിക്കല്‍ സംഘത്തിനൊപ്പം അലക്‌സ് നടന്നനീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. താന്‍ സുഖംപ്രാപിച്ചു വരുന്നതായി താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു