ഫ്രഞ്ച് ഓപ്പണ്‍; സിന്ധു സെമി കാണാതെ പുറത്ത്

By Web TeamFirst Published Oct 26, 2019, 9:35 AM IST
Highlights

ലോക ചാംപ്യന്‍ ആയതിന് ശേഷം പോരാട്ടത്തനിറങ്ങിയ ടൂര്‍ണമെന്‍റുകളിലൊന്നും സിന്ധുവിന് സെമി കാണാനായിട്ടില്ല

പാരിസ്: ലോക ചാംപ്യന്‍ ഇന്ത്യയുടെ പി വി സിന്ധു ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്‍റണിന്‍റെ സെമി ഫൈനൽ കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങാണ് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ 16-21, 26-24,18-21.

ലോക ചാംപ്യന്‍ ആയതിന് ശേഷം പോരാട്ടത്തനിറങ്ങിയ ടൂര്‍ണമെന്‍റുകളിലൊന്നും സിന്ധുവിന് സെമി കാണാനായിട്ടില്ല. ചൈന, കൊറിയ, ഡെന്‍മാര്‍ക്ക് ഓപ്പണുകളില്‍ ഇന്ത്യന്‍ താരം സെമിക്ക് മുമ്പെ പുറത്തായിരുന്നു. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സൈന നെഹ്‍വാളും ഫ്രഞ്ച് ഓപ്പണില്‍ നിന്ന് തോറ്റ് പുറത്തായിരുന്നു

click me!