Latest Videos

പാക്കിസ്ഥാനി സ്നൂക്കര്‍ താരം ആത്മഹത്യ ചെയ്തു, മരിച്ചത് മുന്‍ ഏഷ്യന്‍ അണ്ടര്‍ 21-ചാമ്പ്യന്‍

By Web TeamFirst Published Jun 30, 2023, 1:25 PM IST
Highlights

മജീദിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നും കുടംബത്തെ സംബന്ധിച്ച് ദു:ഖകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതെന്നും സഹോദരന്‍ ഉമര്‍ വ്യക്തമാക്കി.

കറാച്ചി: പാക്കിസ്ഥാനി യുവ സ്നൂക്കര്‍ താരവും ഏഷ്യന്‍ അണ്ടര്‍ 21 വെള്ളി മെഡല്‍ ജേതാവുമായിരുന്ന മജീദ് അലിയെ(28) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന മജീദ് മരുമുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ജിയോ ന്യൂസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിന് അടുത്തുള്ള സമുന്ദ്രിയിലെ വസതിയിലാണ് മജീദിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അന്ത്യന്തം നിര്‍ഭാഗ്യകരവും ദു:ഖകരവുമായ സംഭവമാണിതെന്ന് പാക്കിസ്ഥാന്‍ ബില്യാര്‍ഡ്ഡ് ആന്‍ഡ് സ്നൂക്കര്‍ ചെയര്‍മാന്‍ അലംഗീര്‍ ഷെയ്ഖ് പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിഭാധനനായ താരമായിരുന്നു മജീദെന്നും അദ്ദേഹത്തില്‍ നിന്ന രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെന്നും അലംഗീര്‍ ഷെയ്ഖ് പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ പാക് കായികലോകത്തെ നടുക്കിയ രണ്ടാമത്തെ സംഭവമാണിത്. പാക് രാജ്യാന്തര സ്നൂക്കര്‍ താരം മുഹമ്മദ് ബിലാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹൃദയ സ്തംഭനം മൂലം മരിച്ചിരുന്നു.

جانور کی قربانی دیکھ کر اپنا گلا کاٹ لیا
پاکستانی اسنوکر پلیئر ماجد علی نے خود کشی کرلی pic.twitter.com/xwLmNK1qlI

— GTV News HD (@GTVNewsPk)

മജീദിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നും കുടംബത്തെ സംബന്ധിച്ച് ദു:ഖകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നതെന്നും സഹോദരന്‍ ഉമര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രശ്നങ്ങളൊന്നും മജീദിനില്ലായിരുന്നുവെന്നും വര്‍ഷങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സഹോദരനെന്നും  ഉമര്‍ പറഞ്ഞു.

പിച്ചില്‍ വീണ ച്യൂയിംഗ് ഗം വെറുതെ കളയാതെ എടുത്ത് വായിലിട്ട് ലാബുഷെയ്ന്‍-വീഡിയോ

സ്നൂക്കറിന് പാക്കിസ്ഥാന്‍ വലിയ സ്വീകാര്യതയുണ്ട്. സ്നൂക്കര്‍ താരങ്ങളായ മുഹമ്മദ് യൂസഫും മുഹമ്മദ് ആസിഫും ചേര്‍ന്ന് പാക്കിസ്ഥാന് ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചിരുന്നു. ഒട്ടേറെ യുവതാരങ്ങള്‍ക്ക് ഇവര്‍ പരിശീലനവും നല്‍കുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

click me!