രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 47 റണ്‍സെടുത്ത് ലാബുഷെയ്ന്‍ ഒലി റോബിന്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്റ്റീവ് സ്മിത്ത് സെഞ്ചുറിയും ട്രാവിസ് ഹെഡ് അര്‍ധസെഞ്ചുറിയും നേടിയതിനാല്‍ അടുത്ത ഐസിസി റാങ്കിംഗില്‍ ലാബുഷെയ്ന്‍ ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ട്.

ലണ്ടന്‍: ആഷസ് പരമ്പരയില്‍ ബാറ്റിംഗില്‍ ഇതുവരെ തിളങ്ങിയില്ലെങ്കിലും രണ്ടാം ടെസ്റ്റിന്‍റെ ആദ്യദിനം ബാറ്റിംഗിനിടെ ഓസീസ് താരം മാര്‍നസ് ലാബുഷെയ്ന്‍ ചെയത് കാര്യം കണ്ട് ആരാധകര്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്. ഇത്ര സിംപിളാണോ ലാബുഷെയ്നെന്ന്. സംഗതി വേറൊന്നുമല്ല, ബാറ്റിംഗിനിടെ ഡ്രിങ്ക്സ് ബ്രേക്ക് കഴിഞ്ഞ് വീണ്ടും ഹെല്‍മെറ്റിടാന്‍ ശ്രമിക്കുമ്പോള്‍ ലാബുഷെയ്നില്‍ കൈയില്‍ നിന്ന് ച്യൂയിംഗ് ഗം താഴെ പിച്ചില്‍ വീണു.

എന്നാല്‍ അത് കൈവിടാതെ പിച്ചില്‍ നിന്ന് എടുത്ത് നേരെ വായിലേക്കിട്ട ലാബുഷെയ്നിന്‍റെ വീഡിയോ കണ്ടാണ് ആരാധകര്‍ ഇപ്പോഴാ ചോദ്യം ഉയര്‍ത്തുന്നത്. ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായി ആഷസിനെത്തിയ ലാബുഷെയ്നിന് ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും തിളങ്ങാനാവാഞ്ഞതോടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ലാബുഷെയ്ന്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സെടുത്ത് നിരാശപ്പെടുത്തി. ഇതോടെ മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് ലാബുഷെയ്നിനെ പിന്തള്ളി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ലാബുഷെയ്ന്‍ മൂന്നാം സ്ഥാനത്തായിരുന്നു.

Scroll to load tweet…

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 47 റണ്‍സെടുത്ത് ലാബുഷെയ്ന്‍ ഒലി റോബിന്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്റ്റീവ് സ്മിത്ത് സെഞ്ചുറിയും ട്രാവിസ് ഹെഡ് അര്‍ധസെഞ്ചുറിയും നേടിയതിനാല്‍ അടുത്ത ഐസിസി റാങ്കിംഗില്‍ ലാബുഷെയ്ന്‍ ഇനിയും താഴേക്ക് പോകാന്‍ സാധ്യതയുണ്ട്. നിലവില്‍ ഹെഡ് നാലാമതും സ്മിത്ത് ആറാമതുമാണ്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ആണ് അഞ്ചാം സ്ഥാനത്ത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്; ആദ്യ ടെസ്റ്റിന് രണ്ടാം നിര ടീം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 278-4 എന്ന സ്കോറിലാണ് കളി നിര്‍ത്തിയത്. 45 റണ്‍സോടെ ഹാരി ബ്രൂക്കും 17 റണ്‍സോടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.

98 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ്, 48 റണ്‍സെടുത്ത സാക്ക് ക്രോളി, 42 റണ്‍സെടുത്ത ഒലി പോപ്പ്, 10 റണ്‍സെടുത്ത ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 138 റണ്‍സ് കൂടി വേണം.