പുതുച്ചേരിയിൽ പിന്നോട്ട് പോകാതെ എൻആർ കോണ്‍ഗ്രസ്; ബിജെപിയും ഡിഎംകെയും ഒപ്പത്തിനൊപ്പം

Web Desk   | Asianet News
Published : May 02, 2021, 11:44 AM ISTUpdated : May 02, 2021, 12:42 PM IST
പുതുച്ചേരിയിൽ പിന്നോട്ട് പോകാതെ എൻആർ കോണ്‍ഗ്രസ്; ബിജെപിയും ഡിഎംകെയും ഒപ്പത്തിനൊപ്പം

Synopsis

2016 ൽ ഐഎൻസി 15 സീറ്റാണ് നേടിയിരുന്നത്. എഐഎൻആർസിക്ക് 8 സീറ്റും ലഭിച്ചിരുന്നു. 

പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ 30 സീറ്റുകളിൽ 7 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത് ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസാണ്. ബിജെപി 3, ഡിഎംകെ 3 എന്നിങ്ങനെയാണ് മറ്റ് സീറ്റുകളുടെ നില. ഐഎൻസിക്ക് 2 സീറ്റും എഐഎഡിഎംകെക്ക് ഒരു സീറ്റുമാണുള്ളത്. വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തിയാണ് എൻആർ കോണ്‍ഗ്രസ് മുന്നോട്ട്പോയിക്കൊണ്ടിരുന്നത്. 2016 ൽ കോണ്‍ഗ്രസ് 15 സീറ്റാണ് നേടിയിരുന്നത്. എൻആർ കോണ്‍ഗ്രസിന് 8 സീറ്റും ലഭിച്ചിരുന്നു. എഐഎഡിഎംകെ 4, ഡിഎംകെ 2 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില. 2016 ൽ ബിജെപിക്ക് പുതുച്ചേരിയിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല.

 

 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്