ബംഗാളിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു; 31 സീറ്റുകളിൽ മറ്റന്നാൾ വോട്ടെടുപ്പ്

Published : Apr 04, 2021, 11:18 PM IST
ബംഗാളിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു; 31 സീറ്റുകളിൽ മറ്റന്നാൾ വോട്ടെടുപ്പ്

Synopsis

ബിജെപിയുടെ സ്വപൻ ദാസ് ഗുപ്ത, നടി തനുശ്രീ ചക്രബർത്തി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടും. മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി  എംപി ആയ ഡയമണ്ട് ഹാർബറിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

കൊല്‍ക്കത്ത: ബംഗാളിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. 31 സീറ്റുകളിൽ മറ്റന്നാൾ ആണ് വോട്ടെടുപ്പ്. ബംഗാളിൽ ഇതുവരെ 60 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്  പൂർത്തിയായി. ബിജെപിയുടെ സ്വപൻ ദാസ് ഗുപ്ത, നടി തനുശ്രീ ചക്രബർത്തി എന്നിവർ ഈ ഘട്ടത്തിൽ ജനവിധി തേടും. മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി  എംപി ആയ ഡയമണ്ട് ഹാർബറിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

18 കമ്പനി കേന്ദ്രസേനയെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. നന്ദിഗ്രാമിലെ ബയോലയിലെ ബൂത്ത് ബിജെപി പ്രവർത്തകർ പിടിച്ചെടുത്തെന്ന മമതാ ബാനർജിയുടെ പരാതിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനമുന്നയിച്ചു. പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്.

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്