'ബിജെപിക്ക് രസഗുള കിട്ടും'; അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത

Published : Mar 28, 2021, 09:39 PM IST
'ബിജെപിക്ക് രസഗുള കിട്ടും'; അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത

Synopsis

മുപ്പതിൽ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞു.  എന്തുകൊണ്ട് 30 സീറ്റും  അവകാശപ്പെടുന്നില്ല. നാല് സീറ്റ് മാത്രം എന്തിന് ബാക്കിവെച്ചു.  കിട്ടാൻ പോകുന്നത് രസഗുള മാത്രമായിരിക്കുമെന്നും മമതാ ബാനർജി പരിഹസിച്ചുകൊണ്ട് പറഞ്ഞു.

കൊൽക്കത്ത:  അമിത് ഷായുടെ അവകാശവാദത്തെ പരിഹസിച്ച് മമത നന്ദിഗ്രാമിൽ. മുപ്പതിൽ 26 സീറ്റും നേടുമെന്ന് ഒരു നേതാവ് പറഞ്ഞു.  എന്തുകൊണ്ട് 30 സീറ്റും  അവകാശപ്പെടുന്നില്ല. നാല് സീറ്റ് മാത്രം എന്തിന് ബാക്കിവെച്ചു.  കിട്ടാൻ പോകുന്നത് രസഗുള മാത്രമായിരിക്കുമെന്നും മമതാ ബാനർജി പരിഹസിച്ചുകൊണ്ട് പറഞ്ഞു.

പശ്ചിമബംഗാളില്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളില്‍ ഇരുപത്തിയാറിലും ബിജെപി ജയിക്കുമെന്ന വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിക്കായി വോട്ടു ചെയ്ത ബംഗാളിലെ സ്ത്രീകള്‍ക്ക് നന്ദി പറയുന്നതായും അമിത് ഷാ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പശ്ചിമബംഗാളില്‍ ഇരുനൂറില്‍ അധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത് അനുസരിച്ച് ആദ്യഘട്ടത്തിലെ ബംഗാളിലെ വോട്ടിങ് 84.13  ശതമാനമാണ്. 

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. എന്നാല്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ആരെയാണ് വേണ്ടതെന്ന്  ആദ്യഘട്ടത്തിലെ വോട്ടിങ് ശതമാനം വ്യക്തമാക്കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.പോളിങ് ഏജന്‍റുമാരെ നിയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണണെമെന്നും ടിഎംസി  തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുണ്ട്. 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്