സാമുദായിക വിദ്വേഷ പ്രചരണം; ബിജെപി എംഎൽഎ പ്രശാന്ത ഫുകാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

Web Desk   | Asianet News
Published : Mar 24, 2021, 04:01 PM ISTUpdated : Mar 24, 2021, 04:31 PM IST
സാമുദായിക വിദ്വേഷ പ്രചരണം; ബിജെപി എംഎൽഎ പ്രശാന്ത ഫുകാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

Synopsis

ഫുകാനെതിരെ അടിയന്തര നിയമനടപടി വേണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം. ദിബ്രു​ഗഡിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് പ്രശാന്ത ഫുകാൻ. 

അസം: സാമുദായിക സ്പർദ്ധ പ്രചരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്ന് ബിജെപി എംഎൽഎ പ്രശാന്ത ഫുകാനെതിരെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. അസമിലെ മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ നിതിൻ ഘാഡെയ്ക്കാണ് പരാതി നൽകിയത്. മാർച്ച് 20 ന് ചബുവയിൽ നടന്ന പൊതു യോ​ഗത്തിൽ പ്രശാന്ത ഫുകാൻ പ്രസം​ഗത്തിലൂടെ വർ​ഗീയ വിദ്വേഷം പ്രചരിപ്പിച്ചു എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ഫുകാനെതിരെ അടിയന്തര നിയമനടപടി വേണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം. ദിബ്രു​ഗഡിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് പ്രശാന്ത ഫുകാൻ. 

അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. മാര്‍ച്ച് 27-ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 47 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഏപ്രിൽ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നു ഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങളിലെയും മൂന്നാം ഘട്ടത്തിൽ 40 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ വിധിയെഴുതും. മെയ് 2-ന് മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്