2016 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ മമത ബാനർജിയുടെ ആസ്തിയിൽ 45 ശതമാനം കുറവ്

By Web TeamFirst Published Mar 25, 2021, 1:25 PM IST
Highlights

നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 16,72,352 രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. 

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആസ്തിയുടെ മൂല്യം, 2016 ലെ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 45.08 ശതമാനമായി കുറഞ്ഞു. ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദി​​ഗ്രാമിൽ നിന്നാണ് മമത ബാനർജി മത്സരിക്കുന്നത്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 16,72,352 രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. 

2016 ലെ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ സ്വത്ത് വിവരം 30,45,013 ആയിരുന്നു. അന്ന് ഭവാനിപൂർ മണ്ഡലത്തിൽ നിന്നായിരുന്നു മമത ജനവിധി തേടിയത്. മമത ബാനർജിയുടെ പാർട്ടി സഹപ്രവർത്തകരായ മമത ഭുനിയ, സുകുമാർ ദേ എന്നിവരുടെ ആസ്തിയിലും കുറവാണ് കാണിച്ചിരിക്കുന്നത്. യഥാക്രമം 37.53 ശതമാനവും 36.18 ശതമാനവും.  

click me!