അസമിൽ മുന്നില്‍ ബിജെപി; പുതുച്ചേരിയിൽ എഐഎൻആർസി; വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു

By Web TeamFirst Published May 2, 2021, 9:24 AM IST
Highlights

അസം തലസ്ഥാനമായ ദിസ്പൂരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അതുൽ ബോറയാണ് ദിസ്പൂരിലെ ബിജെപി സ്ഥാനാർത്ഥി. 

​ഗുവാഹത്തി: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണുന്നത് മൂന്ന് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും. വോട്ടെണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ അസമിൽ എൻഡിഎ ആണ് മുന്നിൽ. 18 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അസമിൽ തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം സീറ്റുകള്‍ 126 ആണ്. അസമിലെ ആദ്യഫല സൂചനകൾ ബിജെപിക്ക് അനുകൂലമാണ്. അസം തലസ്ഥാനമായ ദിസ്പൂരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അതുൽ ബോറയാണ് ദിസ്പൂരിലെ ബിജെപി സ്ഥാനാർത്ഥി. എൻഡിഎ 24, യുപിഎ 13. 

പുതുച്ചേരിയിൽ ആദ്യ ഫലസൂചനകൾ എഐഎൻആർസിക്ക് അനുകൂലമായ നിലയിലാണ്. അഞ്ച് സീറ്റുകളിൽ AINRC മുന്നിട്ടു നിൽക്കുന്നു. കോണ്‍ഗ്രസിന് 4 സീറ്റുകളാണുള്ളത്. പുതുച്ചേരിയിൽ എഐഎഡിഎംകെയ്ക്ക് സീറ്റുകളൊന്നും നേടാൻ സാധിച്ചിട്ടില്ല. 

click me!