ഞാന്‍ ഹിന്ദു, ബിജെപിയുടെ ഹിന്ദു കാര്‍ഡ് ഇവിടെ ചെലവാകില്ലെന്ന് മമതാ ബാനര്‍ജി

By Web TeamFirst Published Mar 9, 2021, 6:16 PM IST
Highlights

ബുധനാഴ്ചയാണ് മമത നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇക്കുറി നന്ദിഗ്രാമില്‍ നടക്കുന്നത്. ബിജെപിയുടെ സുവേന്ദു അധികാരിയും മമതാ ബാനര്‍ജിയുമാണ് ഏറ്റുമുട്ടുന്നത്. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ എത്തിയത്.
 

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ പാര്‍ട്ടി യോഗത്തില്‍ മന്ത്രം ജപിച്ച് (ഛണ്ഡീപത്) ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ എന്നും ഛണ്ഡീപത് ജപിക്കാറുണ്ട്. ബിജെപിയുടെ ഹിന്ദുത്വ കാര്‍ഡ് എന്നോട് ചെലവാകില്ല. ഞാനൊരു ഹിന്ദു സ്ത്രീയും കൂടെയാണ്. എങ്ങനെയൊരു നല്ല ഹിന്ദുവാകാം എന്ന് നിങ്ങള്‍ക്കറിയാമോ'-മമത പരിപാടിയില്‍ പറഞ്ഞു. ബുധനാഴ്ചയാണ് മമത നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

രാജ്യം ഉറ്റുനോക്കുന്ന പോരാട്ടമാണ് ഇക്കുറി നന്ദിഗ്രാമില്‍ നടക്കുന്നത്. ബിജെപിയുടെ സുവേന്ദു അധികാരിയും മമതാ ബാനര്‍ജിയുമാണ് ഏറ്റുമുട്ടുന്നത്. തൃണമൂലില്‍ മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അടുത്തിടെയാണ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ എത്തിയത്. മമത സ്ഥിരം മത്സരിക്കുന്ന ഭവാനിപുരില്‍ നിന്ന് മാറിയാണ് ഇക്കുറി നന്ദിഗ്രാമില്‍ ജനവിധി തേടുന്നത്. സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം. ശിവരാത്രി ദിനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കും. നന്ദിഗ്രാമിലായിരിക്കും തന്റെ ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷമെന്നും മമത വ്യക്തമാക്കി.
 

click me!