തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Published : Mar 17, 2021, 11:31 PM IST
തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

Synopsis

മധുരയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധനയിൽ 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. വോട്ടർമാർക്ക് വിതരണം ചെയ്യാനായി വച്ചിരുന്നതായിരുന്നു സാധനങ്ങൾ

ചെന്നൈ: തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കമൽഹാസന്റെ വിശ്വസ്ഥൻ ചന്ദ്രശേഖറിന്റെ വസതിയിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ 8 കോടി രൂപ പിടിച്ചെടുത്തു. കണക്കിൽപ്പെടാത്ത പണമാണ് പിടിച്ചെടുത്തതെന്നാണ് അധികൃതർ പറയുന്നത്. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. മക്കൾ നീതി മയ്യം ട്രഷറർ കൂടിയാണ് ചന്ദ്രശേഖർ. 

മധുരയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധനയിൽ 300 കമ്പ്യൂട്ടറുകളും 300 സാരികളും സമ്മാനപ്പൊതികളും പിടിച്ചെടുത്തു. വോട്ടർമാർക്ക് വിതരണം ചെയ്യാനായി വച്ചിരുന്നതായിരുന്നു സാധനങ്ങൾ. അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ആർ ബി ഉദയകുമാറിന്റെ ചിത്രം സമ്മാനപ്പൊതികളിൽ പതിച്ചിരുന്നു. 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്